Qatar
ഖത്തറിൽ ദീർഘകാല പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരണപ്പെട്ടു
ദോഹ: ഖത്തറിൽ കോവിഡ് ബാധിതനായ ദീർഘകാല പ്രവാസി മലയാളി മരണപ്പെട്ടു. വടകര മംഗലാട് സ്വദേശി താഴെകല്ലുള്ള പറമ്പത്ത് മൊയ്തീൻ (65) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഗുരുതരമായതിനെത്തുടർന്നു രണ്ട് മാസത്തോളമായി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ 40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായുണ്ടായിരുന്ന മൊയ്ദീൻ ഇവിടെ വിവിധ റെസ്റ്ററന്റുകളിൽ ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ കുഞ്ഞാമി. അബ്ദുള്ള, ആയിശ, ആഷിദ എന്നിവർ മക്കളാണ്. മരുമക്കൾ ഇസ്മായിൽ മുതുവടത്തുർ, മുഹമ്മദലി വെള്ളൂർ, ഷഹീന വയനാട്. സഹോദരങ്ങൾ ടി.കെ.പി അമ്മത് ഹാജി കല്ലേരി, ടി.കെ.പി മൂസ്സ, കുഞ്ഞാമി കുളങ്ങര, കതീശ മഞ്ചക്കണ്ടി താഴക്കുനി പാത്തു കളോളി. മൃതദേഹം കെ.എം.സി.സി മയ്യത്ത് പരിപാലന കമ്മിറ്റി അൽ ഇഹ്സാന്റെ നേതൃത്വത്തിൽ അബൂഹമൂർ ഖബർസ്ഥാനിൽ സംസ്‌കരിക്കും.