WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
InternationalQatar

ഖത്തറിന്റെ സ്വന്തം എയർസ്‌പേസ് പൂർണ്ണമായും പ്രവർത്തനത്തിലായി

ഖത്തറിന്റെ വ്യോമാതിർത്തിയും ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണും പൂർണ്ണമായും പ്രവർത്തനനിരതമായതായും രാജ്യം ഇവ നിയന്ത്രിക്കാൻ തുടങ്ങിയതായും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

ദോഹ എഫ്‌ഐആർ ഖത്തറിന്റെ ഭൂനിരപ്പിൽ നിന്ന് “അനന്തമായ ഉയരങ്ങളിലേക്കും അന്താരാഷ്ട്ര ജലത്തിലെ ചില മേഖലകളിലേക്കും” നിയന്ത്രിക്കുന്നതിന്റെ ആദ്യ ഘട്ടം പൂർത്തിയായതായി പ്രസ്താവന വിശദമാക്കി.

കഴിഞ്ഞ വർഷം മാർച്ചിലാണ് “പുതിയ വ്യോമയാന നേട്ടം” എന്ന് വിശേഷിപ്പിക്കപ്പെട്ട ദോഹ എഫ്‌ഐആർ സ്ഥാപിക്കാൻ ICAO കൗൺസിൽ (ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ അതോറിറ്റി) സമ്മതിച്ചത്.

ICAO യുടെ ചരിത്രപരമായ തീരുമാനമായി ഖത്തറിന്റെ വ്യോമാതിർത്തി കൈകാര്യം ചെയ്യാനും ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയൻ സ്ഥാപിക്കാനും അനുവദിച്ചത് “ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തിയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഫലമാണ്” എന്നു മന്ത്രാലയം പറഞ്ഞു. ഖത്തറിലെ സിവിൽ ഏവിയേഷൻ സംവിധാനത്തിന് നൽകിയ “അന്താരാഷ്ട്ര വിശ്വാസത്തിന്റെ തെളിവ്” കൂടിയാണ് ഇതെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button