
2021 ന്റെ അവസാന പാദത്തിൽ ഖത്തറിലെ പല പ്രധാന മാളുകളിലും റീട്ടെയിൽ പ്രകടനത്തിൽ ശക്തമായ വളർച്ചയുണ്ടായതായി റിപ്പോർട്ട്.
ഡിസംബറിലെ ഒമിക്രോൺ വ്യാപനത്തിന് മുൻപ് ചില്ലറ വിൽപ്പന വ്യാപാരം 2019 ലെ അതേ മാസത്തെ അപേക്ഷിച്ച് 10 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിൽ വർധിച്ചതായി അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഏജൻസിയായ കുഷ്‌മാൻ ആന്റ് വേക്ക്‌ഫീൽഡ് റിപ്പോർട്ട് ചെയ്തു. കൊറോണ സാമ്പത്തിക മാന്ദ്യത്തിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് ശക്തമായ തിരിച്ചുവരവാണിത്.
ഏറ്റവും പുതിയ റീട്ടെയിൽ ഡെസ്റ്റിനേഷനുകളിൽ അബു സിദ്ര മാളും ഗാലേറിയയും ഉൾപ്പെടുന്നു. ഇവ രണ്ടും ഭാഗികമായി തുറന്നെങ്കിലും പൂർണ്ണ ശേഷിയിൽ എത്തിയിട്ടില്ല. ഖത്തറിലെ സംഘടിത റീട്ടെയിൽ സ്ഥലത്തിന്റെ നിലവിലെ വിതരണം ആറ് വർഷത്തിനുള്ളിൽ 100% ത്തിലധികം വർധിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
2021-ന്റെ രണ്ടാം പകുതിയിൽ സിറ്റി സെന്റർ മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ എന്നിവിടങ്ങളിൽ ലീസിനെടുക്കുന്ന കടകളിൽ വർദ്ധനവുണ്ടായി. മറ്റിടങ്ങളിൽ, ലുസൈലിലെ പ്ലേസ് വെൻഡോമിലും കൊമേഴ്‌സ്യൽ ബൊളിവാർഡിലും ശക്തമായ ഏറ്റെടുക്കൽ നടന്നിട്ടുണ്ട്. ഇവ രണ്ടും 2022-ൽ തുറക്കും.
അതേസമയം, നിർമ്മാണ സാമഗ്രികൾ ലഭ്യമാകുന്നതിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഇത് സമീപ മാസങ്ങളിൽ നിരവധി പുതിയ സ്റ്റോറുകൾ തുറക്കുന്നത് വൈകിപ്പിച്ചതായും റിപ്പോർട്ട് കൂട്ടിച്ചേർത്തു.