Qatar

ബെയ്റൂട്ട് തുറമുഖസ്ഫോടനത്തിൽ നാമാവശേഷമായ ലെബനൻ ആശുപത്രി ഖത്തർ പുനർനിർമിക്കും.

ബെയ്‌റൂട്ട്: കഴിഞ്ഞ വർഷം ഓഗസ്റ്റ് 4 ന് ബെയ്റൂട്ട് തുറമുഖത്തിലുണ്ടായ ഭീകരമായ സ്ഫോടനത്തിൽ തകർന്ന ലെബനൻ റിപ്പബ്ലിക്കിനെ പിന്തുണയ്ക്കുമെന്ന് ഖത്തർ വാഗ്ദാനം ചെയ്തിരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളേയും ബാധിച്ച വിനാശകരമായ തുറമുഖസ്ഫോടനത്തിൽ പൂർണമായും തകർന്ന തലസ്ഥാനനഗരിയിലെ പ്രധാന ആശുപത്രികേന്ദ്രം ഖത്തർ പുനർനിർമിക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ആഗസ്റ്റിൽ ഒരു വെയർഹൗസിൽ 6 വർഷത്തിലേറെയായി സംഭരിച്ചിരുന്ന 2,750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് ബെയ്‌റൂട്ടിലെ കാരന്റീന ആശുപത്രികേന്ദ്രം തകർന്നത്.

ലെബനനെ സഹായിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റ് (ക്യുഎഫ്എഫ്ഡി) തിങ്കളാഴ്ച രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടു. നേരത്തെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ലബനനെ സഹായിക്കാനായി പാരീസ് ഇന്റർനാഷണൽ കോൺഫറൻസിൽ 50 മില്യൺ ഡോളർ വകയിരുത്തിയിരുന്നു.

രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്ഫോടനങ്ങളിലൊന്നായ ബെയ്റൂട്ട് സ്ഫോടനം ഏറെക്കുറെ നഗരത്തെ മുഴുവനായും തുടച്ചുമാറ്റിയിരുന്നു. നഗരത്തിലുടനീളമുള്ള റോഡുകളും ബിസിനസ്സുകളും സ്കൂളുകളും ആശുപത്രികളും എല്ലാം കെടുതിയുടെ തകർച്ചയിൽ വരും. രാസസ്‌ഫോടനത്തിൽ 207 പേർ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button