ഫിഫ ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട ചിത്രം തെളിഞ്ഞു. 4 ടീമുകൾ വീതം 8 ഗ്രൂപ്പുകളിലായി ആകെ 32 രാജ്യങ്ങളാണ് ലോകകപ്പിൽ മാറ്റുരക്കുക.
ഗ്രൂപ്പ് A- ആതിഥേയ രാജ്യമായ ഖത്തറാണ് ഗ്രൂപ്പ്-A യിലെ ആദ്യ ടീം. ഇക്വഡോർ, സെനഗൽ, നതർലൻഡ്‌സ് എന്നിവരാണ് എ-ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഓപ്പണിംഗ് മൽസരത്തിൽ ഖത്തർ ഇക്വഡോറിനെ നേരിടും.
ഗ്രൂപ്പ് B – ഇംഗ്ലണ്ട്, ഇറാൻ, യുഎസ്, യൂറോ പ്ലേ ഓഫിൽ നിന്നുള്ള മറ്റൊരു ടീമും ഗ്രൂപ്പ് ബിയിൽ ഉണ്ടാകും.
ഗ്രൂപ്പ് C – അർജന്റീന ഗ്രൂപ്പ് സിയിലാണ്. സൗദി അറേബ്യാ, മെക്സിക്കോ, പോളണ്ട് എന്നിവരാണ് ഗ്രൂപ്പ് സിയിലെ മറ്റു ടീമുകൾ.
ഗ്രൂപ്പ് D – നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ആണ് ഗ്രൂപ്പ്-ഡിയിലെ ആദ്യ ടീം. ഐസി പ്ലേ ഓഫ് വണ്ണിലെ വിജയി, ഡെന്മാർക്ക്, ടുണീഷ്യ എന്നിവർ ഗ്രൂപ്പ് ഡിയിലെ മറ്റു സ്ഥാനങ്ങൾ അലങ്കരിക്കും.
ഗ്രൂപ്പ് E – സ്‌പെയിൻ, ഐസി പ്ലേ ഓഫ് – 2ലെ വിജയി, ജർമ്മനി, ജപ്പാൻ എന്നിവരാണ് 4 സ്ഥാനങ്ങൾ വഹിക്കുക.
ഗ്രൂപ്പ് F – ബെൽജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ
ഗ്രൂപ്പ് G – ബ്രസീലാണ് ഗ്രൂപ്പ് ജിയിലെ ഒന്നാമൻ. സെർബിയ, സ്വിറ്റ്സർലാൻഡ്, കാമറൂൺ എന്നിവർ തുടർ സ്ഥാനങ്ങളിൽ.
ഗ്രൂപ്പ് H – പോർച്ചുഗൽ, ഗാന, ഉറുഗ്വേ, സൗത്ത് കൊറിയ