HealthQatar

ഖത്തറിൽ, യോഗ്യരായവരിൽ മുക്കാൽ ശതമാനവും വാക്സിനേഷൻ പൂർത്തിയാക്കി. 40 ലക്ഷം ഡോസുകൾ പിന്നിട്ടു.

ദോഹ: ഖത്തർ കോവിഡ് വാക്സിനേഷൻ പ്രക്രിയയിൽ നാഴികക്കല്ലായി ഇത് വരെ നൽകിയ വാക്സീൻ ഡോസുകളുടെ എണ്ണം 40 ലക്ഷം പിന്നിട്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 4,012,536 ഡോസ് വാക്സീനുകളാണ് ഖത്തറിൽ ഇത് വരെ വിതരണം ചെയ്യപ്പെട്ടത്. 12 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ 88.8% ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചിട്ടുണ്ട്. രണ്ട് ഡോസും സ്വീകരിച്ചവർ 74.9% ആണ്. യോഗ്യരായ ജനതയുടെ നാലിൽ മൂന്ന് ഭാഗവും പൂർണ്ണമായും വാക്സിനേറ്റഡ് ആണെന്നാണ് ഇത് വ്യക്തമാക്കുന്നത്. രണ്ടാം ഡോസ് സ്വീകരിച്ചു 14 ദിവസം പിന്നിട്ടവരെ മാത്രമാണ്‌ ആരോഗ്യവകുപ്പ് പരിഗണിക്കുന്നത്.

12 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉൾപ്പെടെയുള്ള മൊത്തം ജനസംഖ്യയിൽ, ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചവരുടെ എണ്ണം 74% വരും. രണ്ട് ഡോസും സ്വീകരിച്ചവരുടെ കണക്കിൽ ഇത് 65% ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,570 ഡോസ് വാക്സീനുകൾ ആണ് ഖത്തറിൽ നൽകിയത്. 12-15 വയസ്സുള്ള കുട്ടികൾക്ക് ഉൾപ്പെടെ ഭയം കൂടാതെ വാക്സീൻ നൽകാൻ ആരോഗ്യവകുപ്പ് രക്ഷിതാക്കളോട് ആവശ്യപെട്ടിട്ടുണ്ട്. ഈ പ്രായക്കാരിൽ 40% ൽ കൂടുതൽ പേർ ഖത്തറിൽ വാക്സീൻ സ്വീകരിച്ചതായും വകുപ്പ് വിഭാഗം മേധാവി സോഹ അൽ ബയാത്ത് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button