കുട്ടികൾക്കും കുടുംബങ്ങൾക്കും ഇനി ആഘോഷത്തിന്റെ നാളുകൾ; ഖത്തർ ടോയ് ഫെസ്റ്റിവൽ 2025 ആരംഭിച്ചു

2025-ലെ ഖത്തർ ടോയ് ഫെസ്റ്റിവൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) ആരംഭിച്ചു. വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന പരിപാടി ഓഗസ്റ്റ് 8 വരെ നീണ്ടുനിൽക്കും, രസകരമായ പ്രവർത്തനങ്ങൾ, പുതിയ ലൈവ് ഷോകൾ, തീം പ്ലേ സോണുകൾ, കുട്ടികൾക്കും കൗമാരക്കാർക്കുമായി ഒരു പ്രത്യേക സമ്മർ ക്യാമ്പ് എന്നിവയെല്ലാം ഫെസ്റ്റിവൽ വാഗ്ദാനം ചെയ്യുന്നു.
ഫെസ്റ്റിവലിൽ അഞ്ച് പ്രധാന മേഖലകളുണ്ട്:
– പെൺകുട്ടികൾക്കുള്ള ഫാൻസി ഐലൻഡ്
– ആൺകുട്ടികൾക്കും കൗമാരക്കാർക്കും ചാമ്പ്യൻസ് ലാൻഡ്
– പ്രീസ്കൂൾ കുട്ടികൾക്കുള്ള ക്യൂട്ടി പൈ ലാൻഡ്
– ഇൻഫ്ലറ്റബിൾസുള്ള ഹൈപ്പർ ലാൻഡ്
– ഷോകൾക്കും മത്സരങ്ങൾക്കുമുള്ള ഒരു പ്രധാന വേദി
ഉദ്ഘാടന ദിവസം ക്യൂട്ടി പൈ ലാൻഡിൽ ക്യൂ ക്രൂ നടത്തിയ സർപ്രൈസ് ഫ്ലാഷ് മോബ്, തുടർന്ന് ലൈവ് മ്യൂസിക്ക്, കഥാപാത്രങ്ങളുടെ അവതരണങ്ങൾ, ബലൂൺ ഗിവ്എവെയ്സ്, ഒരു വലിയ ബലൂൺ ഡ്രോപ്പ് എന്നിവയെല്ലാം ഉൾപ്പെട്ട ആഘോഷങ്ങൾ നടന്നു. ഒരു കുവൈറ്റ് ബാൻഡ് സംഗീത പരിപാടി അവതരിപ്പിച്ചു, നൃത്ത പരിപാടികളും പ്രശസ്തമായ ലബുബു ടോയ് ഉൾപ്പെടെയുള്ള ടോയ് ഗിഫ്റ്റ്സും ഉണ്ടായിരുന്നു.
PUBG, Lilo & Stitch, Sherlock, Five Nights at Freddy’s, Vroom, Harry Potter തുടങ്ങിയ കഥാപാത്രങ്ങളും തീമുകളും ലബുബു, ഹരിബോ തുടങ്ങിയ ബ്രാൻഡുകളും ഈ വർഷത്തെ പുതിയ ആകർഷണങ്ങളിൽ ഉൾപ്പെടുന്നു. ഖത്തറിലെ ഏറ്റവും മികച്ച വേനൽക്കാല പരിപാടികളിൽ ഒന്നായി ഫെസ്റ്റിവൽ വളർന്നുവന്ന് ഇതിൽ നിന്നും വ്യക്തമാണ്.
ഫെസ്റ്റിവൽ സന്ദർശിച്ച മാതാപിതാക്കൾ പുതിയ സോണുകൾ കൂട്ടിച്ചേർത്തതിനെ പ്രശംസിച്ചു, ഫെസ്റ്റിവലിലെ ആക്റ്റിവിറ്റിസ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രസകരവും അനുയോജ്യവുമാണെന്ന് അവർ പറഞ്ഞു. വേനൽക്കാലത്ത് കുട്ടികൾക്ക് ആസ്വദിക്കാൻ തണുപ്പും സുരക്ഷിതത്വവും നൽകി ഈ പരിപാടി ഇൻഡോറിൽ സംഘടിപ്പിക്കുന്നതും അവർക്ക് ഇഷ്ടപ്പെട്ടു.
4 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി രസകരവും വിദ്യാഭ്യാസപരവുമായ പരിപാടികൾ വാഗ്ദാനം ചെയ്യുന്ന QTF സമ്മർ ക്യാമ്പാണ് ഈ വർഷത്തെ ഒരു പ്രത്യേകത. വിനോദവും പ്രത്യേക ഷോപ്പിംഗ് ഓഫറുകളും ഉൾക്കൊള്ളുന്ന “ബാക്ക് ടു സ്കൂൾ വീക്ക്” ഫെസ്റ്റിവലിൽ ഉണ്ടായിരിക്കും.
സന്ദർശകർക്ക് സംഗീത പരിപാടികൾ, സയൻസ് ഡെമോകൾ, നൃത്ത പ്രകടനങ്ങൾ എന്നിവ ആസ്വദിക്കാനും അബോഫ്ല, അൽജെ സിസ്റ്റേഴ്സ്, അൽ ദഹീഹ് തുടങ്ങിയ പ്രശസ്ത പ്രാദേശിക താരങ്ങളെ കാണാനും കഴിയും. പത്ത് ടോയ് ഷോപ്പുകളും നിരവധി ഓപ്ഷനുകളുള്ള ഒരു ഫുഡ് കോർട്ടും ഇവിടെയുണ്ട്.
അഞ്ച് തരത്തിൽ ടിക്കറ്റുകൾ ലഭ്യമാണ്:
എൻട്രി ടിക്കറ്റ് – QR50
അൾട്ടിമേറ്റ് ഫൺ ടിക്കറ്റ് – QR80
ഫാസ്റ്റ് ട്രാക്ക് ടിക്കറ്റ് – QR300
ഫാമിലി എൻട്രി – QR200
VVIP ടിക്കറ്റ് – QR1,500
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon