ഖത്തറിനെതിരെ വീണ്ടും വ്യാജ ആരോപണം: അമേരിക്കൻ മാധ്യമത്തിനെതിരെ നിയമനടപടി തേടി രാജ്യം

ഖത്തറിനെതിരെ വ്യാജ ആരോപണങ്ങൾ ചമച്ച അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ ഖത്തരി അധികൃതർ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. ഹമാസിനെയും മുസ്ലീം ബ്രദർഹുഡിനെയും എതിർക്കുന്ന അമേരിക്കൻ നിയമനിർമ്മാതാക്കളിൽ ദോഹ ചാരവൃത്തി നടത്തിയെന്ന് വ്യാജമായി ആരോപിച്ച മാധ്യമങ്ങൾക്കെതിരെയാണ് ഖത്തർ നിയമനടപടിയുമായി നീങ്ങുന്നത്. 

“പ്രസ്തുത റിപ്പോർട്ടർക്കെതിരെ നിയമപരമായ എല്ലാ വഴികളും തേടുകയാണ്. നിരവധി വർഷങ്ങൾ നീണ്ടുനിന്ന ഖത്തർ വിരുദ്ധ കാമ്പെയ്‌നിന്റെ സൂത്രധാരകരായ ഇവരെ മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങൾ മുമ്പ് തന്നെ തിരിച്ചറിഞ്ഞിരുന്നു,” യുഎസിലെ ഖത്തർ എംബസി ഇന്നലെ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ടെക്സസ് റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിനെയും ഹമാസിനെയും മുസ്ലീം ബ്രദർഹുഡിനെയും എതിർക്കുന്ന മറ്റ് നിയമനിർമ്മാതാക്കളെയും അപകീർത്തിപ്പെടുത്താൻ ഖത്തർ ഒരു മുൻ സിഐഎ ഏജന്റിനെ നിയമിച്ചതായി ഫോക്സ് ന്യൂസ് ആരോപിച്ചതിന് പിന്നാലെയാണ് ഖത്തർ എംബസിയുടെ അഭിപ്രായം.

ഹമാസിനും മുസ്ലീം ബ്രദർഹുഡിനും എതിരായ നിയമനിർമ്മാണങ്ങളെയും നയങ്ങളെയും തുരങ്കം വയ്ക്കുന്നതിനായി 2017 മാർച്ച് മുതൽ ഖത്തർ ധനസഹായം നൽകിയെന്നായിരുന്നു ഫോക്‌സ് ന്യൂസിന്റെ വ്യാജ ആരോപണം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version