ഖത്തറിൽ ഇന്ന് 1114 സമ്പർക്ക കേസുകൾ ഉൾപ്പെടെ 1538 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 98, 78, 73, 59 വയസ്സുള്ള 4 പേരുടെ മരണവും സംഭവിച്ചു. ഇതോടെ ആകെ മരണസംഖ്യ 645 ആയി ഉയർന്നു. 4187 പേർക്ക് രോഗമുക്തി രേഖപ്പെടുത്തിയതോടെ ആകെ കേസുകൾ 26,248 ആയി കുറഞ്ഞു.
അതേസമയം, കേസുകളിലെ കുറവ് ഖത്തറിൽ കോവിഡ് അതിന്റെ ഏറ്റവും ഉയർന്ന തലം പിന്നിട്ടതിന്റെ സൂചനയാണെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
“പുതിയ പ്രതിദിന കേസുകളുടെ എണ്ണം ഇപ്പോൾ കുറയുന്നതിനാൽ ഞങ്ങൾ ഈ മൂന്നാം തരംഗത്തിന്റെ കൊടുമുടിയിൽ എത്തിയതായി ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നു.”
എന്നാൽ, ഖത്തറിൽ വൈറസ് ഇപ്പോഴും വ്യാപിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നും ഓരോ ദിവസവും ഉയർന്ന എണ്ണം പുതിയ കേസുകൾ കണ്ടെത്തുന്നത് തുടരുകയാണെന്നും ആളുകൾ ജാഗ്രതയും മുൻകരുതലുകളും തുടരണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഖത്തറിൽ മൂന്നാം തരംഗത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇന്ന് മുതൽ ഇളവുകൾ ആരംഭിച്ചു.