WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

2024 ഓഗസ്റ്റ് മാസത്തോടെ ഖത്തറിലെത്തിയത് 32 ലക്ഷത്തോളം സന്ദർശകർ, രാജ്യത്തെ ടൂറിസം മേഖല കുതിച്ചുയരുന്നു

ഖത്തറിൻ്റെ ടൂറിസം മേഖല കുതിച്ചുയരുകയാണെന്നും, ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ 3.2 ദശലക്ഷത്തിലധികം സന്ദർശകരെ രാജ്യം സ്വാഗതം ചെയ്‌തുവെന്നും ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി ഖർജി പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26% വർദ്ധനവാണിത്.

2024ലെ ലോക ടൂറിസം ദിനത്തിൻ്റെ തീം “ടൂറിസവും സമാധാനവും” ആണെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരം എന്നത് യാത്ര മാത്രമല്ലെന്നും പോസിറ്റിവായ ഒരുപാട് മാറ്റങ്ങൾ ഇതിനുണ്ടാക്കാൻ കഴിയുമെന്നും ഖർജി സൂചിപ്പിച്ചു.

ടൂറിസം മേഖലയുടെ പ്രാധാന്യം ഖത്തർ തിരിച്ചറിയുന്നു. 2024-2030ലെ മൂന്നാം ദേശീയ വികസന തന്ത്രം ഇതിനോട് പ്രതിബദ്ധത പുലർത്തുന്നുണ്ട്. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും സുസ്ഥിരമായ വളർച്ചയെ പിന്തുണയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ടൂറിസം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഖർജി അഭിപ്രായപ്പെട്ടു. ഇത് സാംസ്‌കാരിക കൈമാറ്റവും പരസ്‌പരധാരണയും പ്രോത്സാഹിപ്പിക്കുകയും ആളുകളെ ബന്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മികച്ച സേവനത്തിന് പേരുകേട്ട ഫാമിലി ഫ്രണ്ട്ലി ഡെസ്റ്റിനേഷൻ ആക്കി രാജ്യത്തെ മാറ്റുന്നതിലാണ് ഖത്തർ ടൂറിസം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഖത്തറിൻ്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ഉപയോഗപ്പെടുത്തി, നിലവിലുള്ള ആകർഷണങ്ങൾ വികസിപ്പിച്ച്, മികച്ച അനുഭവങ്ങൾ നൽകി ടൂറിസം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

രാജ്യത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന പ്രധാന സ്ഥാപനമാണ് വിസിറ്റ് ഖത്തർ. 2030ഓടെ മേഖലയിലെ അതിവേഗം വളരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറാനും പ്രതിവർഷം ആറ് ദശലക്ഷം സന്ദർശകരെ ആകർഷിക്കാനും സമ്പദ്‌വ്യവസ്ഥയിൽ ടൂറിസത്തിൻ്റെ സംഭാവന വർദ്ധിപ്പിക്കാനും ഖത്തർ ലക്ഷ്യമിടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button