BusinessQatar

സ്ഥാപന രജിസ്‌ട്രേഷൻ ഇനി എളുപ്പമാകും; ഏകജാലക സംവിധാനവുമായി മന്ത്രാലയം

ദോഹ: ഖത്തറിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ നൽകുന്നതിന് ഏകജാലക പ്ലാറ്റ്‌ഫോം (www.sw.gov.qa) ആരംഭിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പുതിയ സംവിധാനം.

സമഗ്രമായ ഒരു ഇൻകോർപ്പറേഷൻ സേവനത്തിനോ വാണിജ്യ ലൈസൻസ് ഇഷ്യൂവിനോ വേണ്ടി അപേക്ഷിക്കുമ്പോൾ, പൗരന്മാർക്കും താമസക്കാർക്കും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്, ഏകീകൃത MoI കേന്ദ്രങ്ങൾ എന്നിവയ്ക്ക് പുറമെ ഇപ്പോൾ ഏകജാലക പ്ലാറ്റ്‌ഫോം വെബ്‌സൈറ്റ് വഴിയും അവരുടെ സ്ഥാപന രജിസ്‌ട്രേഷൻ നേടാനാകും.

ഏകജാലക വെബ്‌സൈറ്റ് വഴി പുതിയ വാണിജ്യ ലൈസൻസിനൊപ്പം സ്ഥാപന രജിസ്‌ട്രേഷനും ഓട്ടോമാറ്റിക്കായി ഇഷ്യൂ ചെയ്യപ്പെടും. 200 ഖത്തർ റിയാലാണ് അടക്കേണ്ട ഫീസ്.

ഇഷ്യൂ ചെയ്യുമ്പോൾ, രജിസ്ട്രേഷൻ മെട്രാഷ്2 ആപ്ലിക്കേഷൻ വഴി ഇലക്ട്രോണിക് ആയി ലഭ്യമാകും.  

പൗരന്മാർക്കും താമസക്കാർക്കും മന്ത്രാലയത്തിലെ ഏകജാലക ആസ്ഥാനം, ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്, അല്ലെങ്കിൽ MoI-യുടെ ഏകീകൃത സേവന കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ചും രജിസ്ട്രേഷൻ സ്വീകരിക്കാം.

ഖത്തറിലെ ബിസിനസ് സേവന സംവിധാനം നവീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം. നേരത്തെ മുതൽ 12-ഓളം സ്മാർട്ട് ഇ-സേവനങ്ങൾ മന്ത്രാലയം അവതരിപ്പിച്ചിരുന്നു.

സമഗ്രമായ എസ്റ്റാബ്ലിഷ്മെന്റ്, സമഗ്രമായ പുതുക്കൽ, നഷ്ടപ്പെട്ട വാണിജ്യ ലൈസൻസിന് പകരം അഭ്യർത്ഥിക്കൽ, ഒരു വാണിജ്യ രജിസ്‌റ്റർ എക്‌സ്‌ട്രാക്‌റ്റ് പ്രിന്റ് ചെയ്യൽ, ഫാക്ടറി സ്ഥാപനം, വിദേശ കമ്പനികളുടെ ബ്രാഞ്ച് മാനേജ്‌മെന്റ്, സമഗ്രമായ ഇൻകോർപറേഷൻ പൂർത്തീകരണം, ഫാക്ടറി സ്ഥാപന പൂർത്തീകരണം, ബ്രാഞ്ച് കൂട്ടിച്ചേർക്കൽ, ഉപ-ലൈസൻസ് കൂട്ടിച്ചേർക്കൽ, വാണിജ്യ ലൈസൻസ് നൽകലും പുതുക്കലും തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button