ഖത്തറിലെ സർക്കാർ സ്കൂളുകളിലേക്കുള്ള രജിസ്‌ട്രേഷൻ തുടരുന്നു. അപേക്ഷകൾ ഓൺലൈനിലൂടെ മാത്രം
ദോഹ: ഖത്തറിലെ സർക്കാർ സ്കൂളുകളിലേക്കുള്ള 2021-2022 അധ്യയന വർഷ അഡ്മിഷനായുള്ള റെജിസ്ട്രേഷൻ ഓഗസ്റ്റ് 1 മുതൽ ആരംഭിച്ചു. വിദ്യാഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഇ-പോർട്ടൽ വഴി ഓഗസ്റ്റ് 15 വരെയാണ് രജിസ്ട്രേഷൻ ലഭ്യമാവുക: https://eduservices.edu.gov.qa/
അപേക്ഷകൾ ഒന്നും തന്നെ നേരിട്ടു സ്വീകരിക്കുന്നതല്ല. രജിസ്ട്രേഷൻ ഓൺലൈനിലൂടെ മാത്രമായിരിക്കും.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക്, ഓഗസ്റ്റ് 1 ഞായറാഴ്ച മുതൽ, രക്ഷിതാക്കൾക്ക് വെസ്റ്റ് ബേയിലെ MOEHE ടവറിലെ ജാസിം ബിൻ ഹമദ് ഹാളിലെ മന്ത്രാലയത്തിന്റെ സ്റ്റാഫിനെ സന്ദർശിക്കാൻ അവസരമുണ്ട്. 155 എന്ന ഹോട്ട്‌ലൈനിലൂടെയും മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയും സഹായങ്ങളും സംശയങ്ങളും അന്വേഷിക്കാവുന്നതാണ്.
ഖത്തരി വിദ്യാർത്ഥികൾ, മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, ഖത്തരി സ്ത്രീകളുടെ മക്കൾ എന്നിവർക്ക് പുറമെ, ഏത് രാജ്യത്ത് നിന്നുമുള്ള ഖത്തറിൽ ഗവണ്മെന്റ് മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ മക്കൾക്കും അപേക്ഷിക്കാം.