Qatar
ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നതിനായി 974 ബീച്ച് തയ്യാറെടുത്തു, പ്രവേശനം സൗജന്യം
ഡിസംബർ 18 ബുധനാഴ്ച്ച കുടുംബങ്ങൾക്ക് രസകരമായി ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നതിനായി റാസ് അബു അബൗദിലെ 974 ബീച്ച് തയ്യാറെടുത്തു. പരിപാടി രാവിലെ 8 മുതൽ രാത്രി 8 വരെ ആയിരിക്കും, പ്രവേശനം സൗജന്യമാണ്.
സന്ദർശകർക്ക് സാംസ്‌കാരിക പരിപാടികളും മറ്റു വിനോദങ്ങളും ആസ്വദിക്കാം. ആളുകൾക്ക് ഖത്തറി ആതിഥ്യം അനുഭവിക്കാൻ കഴിയുന്ന പരമ്പരാഗത ബെഡൂയിൻ ശൈലിയിലുള്ള ടെൻ്റുകളുണ്ടാകും.
ഭക്ഷണ പ്രേമികൾക്ക് ബീച്ചിന് ചുറ്റുമുള്ള റെസ്റ്റോറൻ്റുകളിലും ഫുഡ് കോർട്ടുകളിലും വ്യത്യസ്‌തമായ വിഭവങ്ങൾ പരീക്ഷിക്കാം.
ഖത്തറിൻ്റെ പൈതൃകം, കല, സംസ്‌കാരം എന്നിവ കാണിക്കുന്ന പ്രദർശനങ്ങളും ചടങ്ങിൽ ഉണ്ടായിരിക്കും.
കുട്ടികളുള്ള കുടുംബങ്ങൾക്ക് വാട്ടർ ആക്റ്റിവിറ്റിസും ഗെയിമുകളും ആസ്വദിക്കാം. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് രസകരമായ പരിപാടികൾ ഉണ്ടായിരിക്കും.