Qatar
വാർഷിക പ്രദർശന സീസൺ പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയംസ്

2025 ഒക്ടോബർ 23 മുതൽ ഖത്തർ മ്യൂസിയംസ് വ്യാപകമായ പരിപാടികൾ സംഘടിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. ഖത്തർ ദേശീയ മ്യൂസിയം സ്ഥാപിതമായതിനുശേഷം കഴിഞ്ഞ 50 വർഷക്കാലത്തെ ഖത്തറിന്റെ സാംസ്കാരിക യാത്രയെ ആദരിക്കുന്ന 18 മാസത്തെ കാമ്പെയ്‌നായ എവല്യൂഷൻ നേഷന്റെ ഭാഗമായാണ് വാർഷിക പ്രദർശന സീസൺ അവതരിപ്പിക്കുന്നത്.
ഷെയ്ഖ അൽ മയസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽ താനി ചെയർപേഴ്‌സണായി നേതൃത്വം നൽകിയ ഖത്തർ മ്യൂസിയംസ് 2005 ലാണ് സ്ഥാപിതമായത്.
വിപുലമായ പ്രദർശനങ്ങളുടെയും പരിപാടികളുടെയും പട്ടിക ഖത്തർ മ്യൂസിയംസ് (ക്യുഎം) ഇന്നലെ പ്രഖ്യാപിച്ചു. ക്യുഎമ്മിന്റെ സ്ഥാപനങ്ങളുടെ മുഴുവൻ വ്യാപ്തിയും വൈവിധ്യവും പ്രദർശിപ്പിക്കുന്ന ഒരു ശരത്കാല സീസണാണിതെന്ന് അധികൃതർ വ്യക്തമാക്കി.