Qatar
ഗസ്സയിൽ വീടുകൾ ഒരുക്കാൻ മാനുഷിക സഹായ പദ്ധതി ആരംഭിച്ച് ഖത്തർ

സഹോദര പാലസ്തീൻ ജനതയുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമായി ഖത്തർ ഒരു മാനുഷിക സഹായ പദ്ധതി – (ഹ്യൂമനിറ്റേറിയൻ എയ്ഡ് ലാൻഡ് ബ്രിഡ്ജ്) ആരംഭിച്ചു.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് (ക്യുഎഫ്‌എഫ്‌ഡി), ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്) എന്നിവ നൽകുന്ന 87,754 ഷെൽട്ടർ ടെന്റുകൾ ഈ ലാൻഡ് ബ്രിഡ്ജിൽ ഉൾപ്പെടുന്നു.
ഇസ്രായേൽ ആക്രമണത്തിന്റെ ഫലമായി വീട് നഷ്ടപ്പെട്ട, 288,000-ത്തിലധികം ദുരിതബാധിത കുടുംബങ്ങളിലെ ഏകദേശം 436,170 പേർക്ക് സുരക്ഷിതവും മാന്യവുമായ അഭയം ഈ ടെന്റുകൾ നൽകുന്നു.
സഹായപദ്ധതിയിൽ ഖത്തർ യുഎഇയുമായും ജോർദനുമായും സഹകരിക്കുന്നുണ്ട്.




