
മെസൈമീർ: ബിസിനസ്, ഇൻഡസ്ട്രി മേഖലകൾക്ക് വേണ്ടിയുള്ള ഖത്തറിലെ ഏറ്റവും വലിയ വാക്സിനേഷൻ സെന്ററായ ഏഷ്യൻ ടൗണിനടുത്തുള്ള കേന്ദ്രം നാളെ മുതൽ വീണ്ടും തുറക്കും. കഴിഞ്ഞ വ്യാഴാഴ്ച്ച കേന്ദ്രം താത്കാലിമായി അടച്ചിരുന്നു. പ്രതിദിനം 25000 പേർക്കോളം വാക്സീൻ നൽകാൻ ശേഷിയുള്ള ലോകത്തിലെ തന്നെ വലിയ സെന്ററുകളിലൊന്നാണിത്.
അതേ സമയം, നാളെ വീണ്ടും തുറക്കുമ്പോൾ കേന്ദ്രത്തിൽ പുതിയ നിയന്ത്രണവുമുണ്ട്. നടന്നോ ബൈക്ക് ഓടിച്ചോ എത്തുന്നവരെ സെന്ററിലേക്കോ പാർക്കിംഗ് ഗ്രൗണ്ടിലേക്കോ പ്രവേശിപ്പിക്കില്ല. തിരക്കും തള്ളിക്കയറ്റവും നിയന്ത്രിക്കാനും പൊതുസുരക്ഷ ഉറപ്പുവരുത്താനുമാണ് പുതിയ നിയന്ത്രണം. നേരത്തെ ആളുകളുടെ ക്രമാതീതമായ തള്ളിക്കയറ്റം കൂടി രൂക്ഷമായതോടെയാണ് സെന്റർ താൽക്കാലികമായി അടച്ചത്. കൂടുതൽ പേരെ ഉൾക്കൊള്ളാവുന്ന വിധത്തിൽ അറ്റകുറ്റപ്പണികളും അടച്ചിട്ട വാരാന്ത്യ ദിവസങ്ങളിൽ നടത്തിയിരുന്നു.
കമ്പനികൾ QVC@hamad.qa എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിച്ച് തങ്ങളുടെ ജീവനക്കാർക്ക് ആവശ്യമായ വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യുകയാണ് വേണ്ടത്.