12,000 റിയാൽ വരെ ശമ്പളവുമായി ഖത്തർ ഗ്യാസ് വിളിക്കുന്നു!

12,000 ഖത്തർ റിയാൽ വരെ ശമ്പളം വാഗ്ദാനം ചെയ്യുന്ന ജോലികളുമായി ഖത്തർ ഗ്യാസ് തങ്ങളുടെ പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള ഖത്തർ എനർജിയുടെ അനുബന്ധ സ്ഥാപനമായ ഖത്തർ ഗ്യാസ്, 14 ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദകരാണ്.
എഞ്ചിനീയറിംഗ് ആൻഡ് ടെക്നിക്കൽ റോളുകൾ , പ്രോജക്റ്റ് മാനേജ്മെന്റ് , ഓപ്പറേഷൻസ് ആൻഡ് മെയിന്റയിൻസ് ഹെൽത്ത് , സേഫ്റ്റി , ഫിനാൻസ് ആൻഡ് അക്കൗണ്ടിംങ് , ഹ്യൂമൻ റിസോഴ്സസ് , സപ്ലെ ചെയിൻ ആൻഡ് പ്രൊക്യൂർമെന്റ് , ഇൻഫർമേഷൻ ടെക്നോളജി, നിയമം , മാർക്കറ്റിങ് ആൻ കമ്മ്യൂണിക്കേഷൻ തുടങ്ങി വിവിധ മേഖലകളിൽ ഒഴിവുകൾ ഉണ്ട്.
യോഗ്യതാ മാനദണ്ഡം:
കുറഞ്ഞ പ്രായപരിധി: 21 വയസ്
പ്രസക്തമായ വിദ്യാഭ്യാസ പശ്ചാത്തലവും അതാത് മേഖലയിലെ പ്രൊഫഷണൽ അനുഭവവും.
ശക്തമായ ആശയവിനിമയ ശേഷിയും സഹകരണ മനോഭാവവും.
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം; അറബി പരിജ്ഞാനം അഭികാമ്യം.
അപേക്ഷ നടപടിക്രമം:
ഖത്തർ ഗ്യാസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക – https://careers.qatargas.com/search/?createNewAlert=false&q=&locationsearch=&optionsFacetsDD_title=&optionsFacetsDD_dept=&optionsFacetsDD_location=
ആവശ്യമുള്ള ജോലിയുടെ റോൾ തിരഞ്ഞെടുത്ത് “Apply now” ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
കൃത്യമായ വ്യക്തിപരവും തൊഴിൽപരവുമായ വിശദാംശങ്ങളോടെ ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക.
അപേക്ഷാ ഫോമിൽ വ്യക്തമാക്കിയിട്ടുള്ള ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് നൽകിയിരിക്കുന്ന വിവരങ്ങൾ അവലോകനം ചെയ്യുകയും പരിശോധിക്കുകയും ചെയ്യുക.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX