WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

എൽഎൻജി, പെട്രോകെമിക്കൽസ്, രാസവളങ്ങൾ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ ഖത്തർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് ഊർജകാര്യ സഹമന്ത്രി

ഊർജ വ്യവസായത്തിലെ നിരവധി പ്രധാന മേഖലകളിൽ ഖത്തർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സാദ് ബിൻ ഷെരീദ അൽ കാബി ഇന്നലെ ദോഹ ഫോറത്തിൽ സംസാരിക്കുമ്പോൾ വ്യക്തമാക്കി.

സിഎൻബിസിയുടെ ഡാൻ മർഫിക്ക് നൽകിയ അഭിമുഖത്തിൽ, ഖത്തർ നിലവിൽ പ്രതിവർഷം 77 ദശലക്ഷം ടൺ എൽഎൻജി (ദ്രവീകൃത പ്രകൃതി വാതകം) ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് പ്രതിവർഷം 142 ദശലക്ഷം ടണ്ണായി ഉയർത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിൻ്റെ രണ്ടാമത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പെട്രോകെമിക്കൽ വ്യവസായത്തിലാണ്. രാജ്യത്തിന്റെ പെട്രോകെമിക്കൽ ഉൽപ്പാദനം 130 ശതമാനം വർധിപ്പിച്ചതായി മന്ത്രി അൽ കാബി പറഞ്ഞു. മെന മേഖലയിൽ ഏറ്റവും വലിയ പോളിയെത്തിലീൻ പ്ലാൻ്റ് ഖത്തർ നിർമ്മിക്കുകയാണ്. ടെക്‌സാസിൽ ലോകത്തിലെ ഏറ്റവും വലിയ പോളിയെത്തിലീൻ പ്ലാൻ്റ് നിർമ്മിക്കാൻ യുഎസിലെ ഷെവ്‌റോൺ ഫിലിപ്‌സുമായി ചേർന്ന് പ്രവർത്തിക്കുന്നുന്ദ്. ഇത് ഇപ്പോൾ ഉള്ളതിൽ നിന്ന് 130 ശതമാനം ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും.

മൂന്നാമത്തെ പ്രധാന മേഖല രാസവളങ്ങളാണ്. ഏറ്റവും കൂടുതൽ രാസവളം ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഖത്തറെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ രാസവള ഉൽപ്പാദനം 6 ദശലക്ഷം ടണ്ണിൽ നിന്ന് 12 ദശലക്ഷം ടണ്ണായി മാറ്റാൻ പദ്ധതിയിടുന്നു. ഇത് നമ്മെ ആഗോളതലത്തിൽ ഏറ്റവും വലിയ വളം ഉത്പാദകരാക്കി ഖത്തറിനെ മാറ്റും. ലോകമെമ്പാടുമുള്ള ഭക്ഷണത്തിൻ്റെ 50 ശതമാനവും രാസവളങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് പലർക്കും അറിയില്ല. ഞങ്ങളുടെ ഉൽപ്പാദനം 12 ദശലക്ഷം ടണ്ണായി ഉയർത്തുന്നത് 160 ദശലക്ഷം ആളുകൾക്ക് ഭക്ഷണം നൽകുന്നതിനും ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കാനും സഹായിക്കും.” അദ്ദേഹം വിശദീകരിച്ചു.

ഖത്തർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാലാമത്തെ മേഖല പരിസ്ഥിതിയാണ്. ശുദ്ധമായ വായുവിൻ്റെയും വെള്ളത്തിൻ്റെയും പ്രാധാന്യം എടുത്തു പറഞ്ഞ മന്ത്രി അത് നിലനിർത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് വ്യക്തമാക്കി.

“നിലവിൽ നമ്മുടെ വൈദ്യുതിയുടെ 10 ശതമാനവും സൗരോർജ്ജത്തിൽ നിന്നാണ്. അടുത്ത വർഷം ലുസൈലിലും റാസ് ലഫാനിലും രണ്ട് പുതിയ സോളാർ പ്ലാൻ്റുകൾ വരുന്നതോടെ ഇത് 15-16 ശതമാനമായി ഉയരും. നാലാമത്തെ സോളാർ പ്ലാൻ്റ് നിർമ്മിക്കാനുള്ള പദ്ധതിയും ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ സൗരോർജ്ജ ശേഷി 360 ശതമാനം വർദ്ധിക്കും, നമ്മുടെ ഊർജത്തിൻ്റെ 30 ശതമാനവും സൗരോർജ്ജത്തിൽ നിന്നായി മാറും.” അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ യൂണിയൻ്റെ കോർപ്പറേറ്റ് സസ്റ്റൈനബിലിറ്റി ഡ്യൂ ഡിലിജൻസ് ഡയറക്‌ടീവിനെ (CS3D) ഖത്തർ പിന്തുണയ്ക്കുന്നതായും മന്ത്രി അൽ കാബി പരാമർശിച്ചു. യൂറോപ്പിൽ 450 ദശലക്ഷം യൂറോയിൽ കൂടുതൽ വരുമാനമുള്ള കമ്പനികൾ സുസ്ഥിരതയുമായി നിയമങ്ങൾ പാലിക്കാനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കാനും പാരിസ്ഥിതിക ദോഷം കുറയ്ക്കാനും ഇതിലൂടെ ആവശ്യപ്പെടുന്നു.

നിയുക്ത പ്രസിഡൻ്റ് ട്രംപിൻ്റെ കീഴിൽ യുഎസുമായുള്ള ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, ഖത്തറും യുഎസും തമ്മിലുള്ള സൗഹൃദം ഭരണകൂടങ്ങൾക്ക് അതീതമാണെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങൾക്ക് കമ്പനികളും ആളുകളുമായി ശക്തമായ പങ്കാളിത്തമുണ്ട് എന്നതാണ് പ്രധാന കാര്യം, അത് ബിസിനസിന് നല്ലതാണ്. ഈ പദ്ധതികൾ നിരവധി പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുകയും വിവിധ സർക്കാരുകൾ വരുമ്പോൾ അവരിലൂടെ തുടരുകയും ചെയ്യുന്നു, ”അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button