ഖത്തറിൽ നടക്കുന്ന പ്രഥമ ഫോർമുല വൺ റേസായ ഉരീദു ഖത്തർ ഗ്രാൻഡ് പ്രീയുടെ ടിക്കറ്റ് വിൽപ്പന ഒക്ടോബർ 12 (ചൊവ്വാഴ്ച) മുതൽ ഓൺലൈനായി ആരംഭിക്കും.
നവംബർ 19 മുതൽ 21 വരെ ലോസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന ത്രിദിന ഗ്രാൻഡ് പ്രീയുടെ ഗ്രാൻഡ്‌സ്റ്റാൻഡ് ടിക്കറ്റുകൾക്ക് 1,000 റിയാലും 2,000 റിയാലുമാണ് വില.
ചില ടിക്കറ്റുകൾ 750 റിയാൽ നിരക്കിൽ നേരത്തെ ബുക്കിംഗ് ചെയ്യുന്നവർക്ക് ഡിസ്കൗണ്ടായും ലഭിക്കും.
ലുസൈൽ സർക്യൂട്ടിലെ മെയിൻ ഗ്രാന്റ്സ്റ്റാന്റ്, സോൺ – എ (സെൻട്രൽ), സോൺ – ബി (നോർത്ത്), സോൺ – സി (സൗത്ത്) എന്നിങ്ങനെ 3 സോണുകളായി തിരിച്ചിട്ടുണ്ട്. സോൺ – എയിലെ ടിക്കറ്റുകൾക്ക് 2000 റിയാലും ബിയിലെ ടിക്കറ്റുകൾക്ക് 1000 റിയാലുമാണ് വില.
ആരാധകർക്ക് www.lcsc.qa എന്ന വെബ്‌സൈറ്റിൽ നിന്നോ, അല്ലെങ്കിൽ LCSC ആപ്പിൽ നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യാം.
12 വയസ്സിന് മുകളിലുള്ള എല്ലാ കാണികളും വാക്സിനേഷൻ 2 ഡോസും പൂർത്തിയാക്കി 14 ദിവസം പിന്നിട്ടെങ്കിൽ മാത്രമേ പരിപാടിയിൽ പങ്കെടുക്കാനാവൂ.
കൂടുതൽ വിവരങ്ങൾക്ക്, www.lcsc.qa