WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
QatarUncategorized

ഖത്തറിൽ പുതുതായി ഡ്രൈവിംഗ് ലൈസൻസ് നേടിയവർ 600 ശതമാനത്തിൽ കൂടുതൽ; ആക്സിഡന്റുകളിലും വർദ്ധനവ്.

ദോഹ: ഖത്തറിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട 2021 ജൂലൈ എഡിഷൻ കണക്കുകൾ പ്രകാരം, 2021 ജൂണ് മാസത്തിൽ ഖത്തറിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയവരുടെ എണ്ണത്തിൽ ഒറ്റമാസം കൊണ്ട് 589.4% വർധനവ് ആണ് ഉണ്ടായത്. 2020 ജൂണ് മുതലുള്ള കണക്കുകളിൽ, ഒരു വർഷം കൊണ്ട് 606.1% ത്തിന്റെ വർധനവും ഉണ്ടായി.

2021 ജൂണിൽ പുതുതായി രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 5,232 ആണ്. പുതിയ രജിസ്ട്രേഷന്റെ എണ്ണത്തിൽ, പ്രതിമാസം 11.4% ന്റെയും പ്രതിവർഷം 34.2% ന്റെയും വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

ട്രാഫിക് നിയമലംഘനങ്ങളുടെ കാര്യത്തിലും 32.8% പ്രതിമാസ വർദ്ധനവ് ഉണ്ടായി. നിയമലംഘനങ്ങളിൽ 73% വും വേഗതയുമായി ബന്ധപ്പെട്ടതാണ്. 

പരിക്കോട് കൂടിയ വാഹനാപകടങ്ങളിൽ 548 കേസുകളാണ് കഴിഞ്ഞ ജൂണിൽ രജിസ്റ്റർ ചെയ്തത്. ഇത്തരം അപകടങ്ങളിൽ 7.2% ന്റെ പ്രതിമാസ വർദ്ധനവ് ഉണ്ടായപ്പോൾ 51.8% ആണ് വാർഷിക കാലയളവിൽ വർധിച്ചത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button