QatarTechnology

ഖത്തർ ഡിജിറ്റൽ ഐഡി (ക്യുഡിഐ) ആപ്ലിക്കേഷൻ ആരംഭിച്ചു

ഖത്തർ ഡിജിറ്റൽ ഐഡി കാർഡ് (ക്യുഡിഐ)” ആപ്പ്  ലോഞ്ച് ചെയ്തു.  ഐഒഎസ് ഉപയോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യുന്നതിനായി ആപ്ലിക്കേഷൻ ഇപ്പോൾ ആപ്പിൾ സ്റ്റോറിൽ ലഭ്യമാണ്. മറ്റ് ഓൺലൈൻ സ്റ്റോറുകളിലും ആപ്ലിക്കേഷൻ ഉടൻ ലഭ്യമാകും.

യോഗ്യരായ ആളുകളുടെ ഐഡന്റിറ്റിയുടെ ആധികാരികത രേഖപ്പെടുത്തുന്നതിനായി, ഫേഷ്യൽ റെക്കഗ്നിഷൻ പോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, ഐഡന്റിറ്റി മോഷണ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നത് ഉൾപ്പെടെ ഉപയോക്താക്കളുടെ ഡിജിറ്റൽ ഐഡന്റിറ്റിയിലും ഓൺലൈൻ ഇലക്ട്രോണിക് ഇടപാടുകളിലും ഏറ്റവും ഉയർന്ന പരിരക്ഷ ആപ്ലിക്കേഷൻ നൽകുന്നു.  

ആപ്ലിക്കേഷന്റെ ആദ്യ ഘട്ടത്തിൽ, ഡിജിറ്റൽ ഐഡി പരിശോധനയും അതുപോലെ തന്നെ “പ്ലാസ്റ്റിക്” സ്മാർട്ട് കാർഡിന്റെ ഓട്ടോമേറ്റഡ് കാർഡ് റീഡർ അടങ്ങുന്ന നിലവിലെ രീതിക്ക് ബദലായി ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഇലക്ട്രോണിക് സേവനങ്ങൾ നേരിട്ട് ആക്സസ് ചെയ്യുന്നതിനുള്ള സംവിധാനവും ഉൾപ്പെടുന്നു.

ആഭ്യന്തര മന്ത്രാലയം നൽകുന്ന ഡോക്യുമെന്റുകളുടെ ഇലക്ട്രോണിക് സീൽ, കൂടാതെ MOI ഉദ്യോഗസ്ഥർക്കായി ഔദ്യോഗിക ഐഡി, ഡിജിറ്റലായി സീൽ ചെയ്ത് ഒപ്പിട്ട ഇടപാടുകൾ എന്നിവയിലേക്കുള്ള പ്രവേശനം, സ്റ്റോറേജ് ഇവ അടങ്ങുന്ന ഡിജിറ്റൽ വാലറ്റും ആപ്ലിക്കേഷനിലുണ്ട്.

ഉപയോക്താക്കൾക്ക് സേവന ഔട്ട്‌ലെറ്റുകൾ സന്ദർശിക്കാതെ തന്നെ സംയോജിതവും സുരക്ഷിതവുമായ ഡിജിറ്റൽ സേവനങ്ങൾ എളുപ്പമാക്കുക, ഇലക്ട്രോണിക് വിവര കൈമാറ്റം, ബന്ധപ്പെട്ട കക്ഷികൾക്ക് ലഭ്യത ഇവയിൽ രഹസ്യാത്മകതയും സുരക്ഷയും വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് QDI ആപ്ലിക്കേഷൻ ലക്ഷ്യമിടുന്നത്.  

ആപ്പ് https://apps.apple.com/us/app/qdi/id1525173700 എന്ന ലിങ്ക് വഴി ആക്‌സസ് ചെയ്യാൻ കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button