Qatar
എസിക്കുള്ളിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് ഖത്തർ കസ്റ്റംസ് പിടികൂടി
ദോഹ: എയർകണ്ടീഷനറിനുള്ളിൽ കമ്പ്രസറിനകത്ത് ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 17.5 കിലോഗ്രാം കഞ്ചാവ് ഖത്തർ എയർ കാർഗോ സ്‌പെഷ്യൽ എയർപോർട്ട് ഡിപ്പാർട്ട്‌മെന്റ് പിടികൂടി.
സമീപആഴ്ചകളിലായി സമാന സംഭവങ്ങൾ അധികരിക്കവേ നിയമവിരുദ്ധ വസ്തുക്കൾ ഖത്തറിലേക്ക് കടത്താൻ ശ്രമിക്കുന്നവർക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ് ശക്തമാവുകയാണ്. കള്ളക്കടത്തിനായി ഉപയോഗിക്കുന്ന ഏറ്റവും പുതിയ ശൈലികൾ ഉൾപ്പെടെ അറിയാനും യാത്രക്കാരുടെ ശരീരഭാഷയടക്കം നിരീക്ഷിക്കാനും ഉതകുന്ന വിധം ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയും പരിശീലനവുമാണ് ഇതിനായി ഖത്തർ കസ്റ്റംസ് ഓഫീസർമാർക്ക് നൽകിയിട്ടുള്ളത്.