Qatar
11,000-ത്തിലധികം വ്യാജ ആഡംബര വസ്തുക്കൾ പിടിച്ചെടുത്ത് കസ്റ്റംസ്

ഹമദ് തുറമുഖത്ത് എത്തിയ ഒരു ഷിപ്പ്‌മെന്റ് കണ്ടെയ്‌നറിൽ നിന്ന് 11,000-ത്തിലധികം വ്യാജ ആഡംബര വസ്തുക്കൾ പിടിച്ചെടുത്തതായി ജനറൽ കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
പരിശോധനയിൽ ആയിരക്കണക്കിന് വ്യാജ ബോക്സുകൾ, ബാഗുകൾ, ആഗോള ആഭരണ ബ്രാൻഡുകളുടെ വാറന്റി സർട്ടിഫിക്കറ്റുകൾ എന്നിവ കണ്ടെത്തി.
പിടിച്ചെടുത്ത ഇനങ്ങളിൽ ആകെ 11,491 ബോക്സുകളും വ്യാജ വാറന്റി സർട്ടിഫിക്കറ്റുകളും ഉൾപ്പെടുന്നു.
ആന്റി-സ്മഗ്ലിംഗ് ആൻഡ് ഹാംഫുൾ ട്രേഡ് പ്രാക്ടീസസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പിടിച്ചെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്.
ഹമദ് തുറമുഖം വഴി എത്തുന്ന ഒരു ഷിപ്പ്‌മെന്റിന്റെ കസ്റ്റംസ് ഡിക്ലറേഷനിൽ നൽകിയിട്ടുള്ള വിശദാംശങ്ങളിൽ ഒരു ഇൻസ്‌പെക്ടർക്ക് സംശയമുണ്ടായതിനെ തുടർന്നാണ് ഈ കണ്ടെയ്‌നർ പരിശോധിച്ചതും വ്യാജ വസ്തുക്കൾ കണ്ടെത്തിയതും.