Qatar

ഖത്തറിലേക്ക് മെഷീൻ ഗൺ വെടിയുണ്ടകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി; 300 ബുള്ളറ്റുകൾ പിടിച്ചെടുത്തു

അബു സംറ അതിർത്തിയിലൂടെ ഖത്തറിലേക്ക് വൻതോതിൽ മെഷീൻ ഗൺ വെടിയുണ്ടകൾ കടത്താനുള്ള ശ്രമം ലാൻഡ് കസ്റ്റംസ് വകുപ്പ് പരാജയപ്പെടുത്തി.

ഓപ്പറേഷൻ എങ്ങനെ നടത്തിയെന്ന് കാണിക്കുന്ന വീഡിയോ സഹിതം ഇന്ന്, 2025 ഓഗസ്റ്റ് 7-നാണു വകുപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. എകെ 47 റൈഫിളുകളുടേതെന്ന് കരുതുന്ന 300 വെടിയുണ്ടകൾ അടങ്ങിയ 15 പെട്ടികളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

വിശദമായ പരിശോധനയിൽ, കാറിന്റെ സെന്റർ സ്റ്റോറേജ് ഏരിയയിൽ, ഡ്രൈവറുടെയും മുന്നിലെ പാസഞ്ചർ സീറ്റിന്റെയും ഇടയിൽ ഒളിപ്പിച്ച നിലയിലാണ് വെടിയുണ്ടകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ശ്രദ്ധയിൽപ്പെടാതിരിക്കാൻ വെടിയുണ്ടകൾ യാത്രക്കാരുടെ വിവിധതരം സാധനങ്ങൾ കൊണ്ട് മൂടിയിരുന്നു.

വാഹനത്തിൽ സംശയാസ്‌പദമായ എന്തോ ഉണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പരിശോധന നടത്തിയത്. ഡ്രൈവർ വിചിത്രമായി പെരുമാറുന്നുണ്ടെന്ന് ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു, ഇത് കൂടുതൽ ജാഗൃത പാലിക്കാനും വെടിയുണ്ടകൾ കണ്ടെത്താനും കാരണമായി.

ആരെയൊക്കെയാണ് സംശയമെന്നും ആരെങ്കിലും അറസ്റ്റിലായിട്ടുണ്ടോ എന്നതിനെക്കുറിച്ചും അധികൃതർ ഒരു വിവരവും പങ്കുവെച്ചിട്ടില്ല.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button