WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിലെ ഏറ്റവും വലിയ കലാമേളയ്ക്ക് തുടക്കമായി

മാപ്‌സ് ഇന്റർനാഷണൽ കമ്പനിയുമായി സഹകരിച്ച് ഖത്തറിലെ കൾച്ചറൽ വില്ലേജായ കത്താര സംഘടിപ്പിക്കുന്ന മൂന്നാമത് ഖത്തർ അന്താരാഷ്ട്ര ആർട്‌സ് ഫെസ്റ്റിവൽ ഇന്നലെ മുതൽ ആരംഭിച്ചു. ഒക്ടോബർ 28 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ, കൾച്ചറൽ വില്ലേജ് ജനറൽ മാനേജർ ഡോ.ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതൽ രാത്രി 10 വരെ അരങ്ങേറുന്ന മേളയിൽ 65 രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറോളം ആർട്ടിസ്റ്റുകൾ പങ്കെടുക്കും.

ഫെസ്റ്റിവലിൽ നാല് ഫൈൻ ആർട്ട് എക്സിബിഷനുകൾ, പെയിന്റിംഗ്, ശിൽപ പ്രദർശനം, ലൈവ് പെയിന്റിംഗ് സിമ്പോസിയം, ഫാഷൻ ഷോ, മാസ്റ്റർ ക്ലാസ്, സാംസ്കാരിക ചർച്ചകൾ, ഖത്തരി സാംസ്കാരിക പര്യടനം, കൾചറൽ ഡിന്നർ നൈറ്റ് എന്നിങ്ങനെ എട്ട് വൈവിധ്യമാർന്ന കലാപരിപാടികൾ ഉൾപ്പെടുന്നു.

പ്രശസ്ത ഖത്തറി കലാകാരന്മാരായ മൗദി അൽ ഹജ്‌രി, ഹൈഫ അൽ ഖുസൈ, ദുഹ അൽ കുവാരി, സാറ അൽ സയ്യിദ്, ഷെയ്ഖ അൽ താനി, ലിന അൽ ആലി, സാറാ അൽ ദോസരി, ഗദ അൽ മഹമീദ് എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുക്കും.

അന്താരാഷ്ട്ര അമേരിക്കൻ ഫാഷൻ ഡിസൈനർ നൂർ ബിഷാര പ്രതിനിധീകരിക്കുന്ന ഫാഷൻ ഷോയിൽ ആദ്യമായി യുഎസ് എംബസിയുടെ പങ്കാളിത്തവും, നിരവധി അംബാസഡർമാരുടെ സാന്നിധ്യവും കൂടാതെ, ഫാഷൻ ഷോകളിൽ പങ്കെടുക്കുന്ന നിരവധി കലാകാരന്മാരുടെ ഫാഷൻ ഷോയും അവരുടെ പെയിന്റിംഗുകളുമായി ബന്ധപ്പെട്ട അവതരണവുമുണ്ടാകും.  കത്താറ കൾച്ചറൽ വില്ലേജിലെ 16, 18, 19 കെട്ടിടങ്ങൾക്കിടയിലുള്ള വേദിയിലാണ് ഇത് നടക്കുക.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ചിത്രരചനയിൽ പങ്കെടുക്കുന്ന കലാകാരന്മാർക്കൊപ്പം ഒരു ദിനം ചെലവഴിക്കാനും പ്രേക്ഷകർക്ക് അവസരമൊരുങ്ങും. നാടോടി സംഗീത പരിപാടികൾ കൂടാതെ, നിരവധി കലാകാരന്മാരുടെ 15 സാംസ്കാരിക സെഷനുകളും ഈ കെട്ടിടത്തിൽ നടക്കും.

പങ്കെടുക്കുന്ന കലാകാരന്മാരെ പരിചയപ്പെടാനും, പ്രോത്സാഹിപ്പിക്കാനും ക്ഷണിക്കപ്പെട്ട കളക്ടർമാർ, ആർട്ട് നിക്ഷേപകർ, പൊട്ടൻഷ്യൽ ഉപഭോക്താക്കൾ എന്നിവരുമായി സംവദിക്കാനും ഫെസ്റ്റിവൽ അവസരമൊരുക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button