ചൈനീസ് സിനിമപ്രേമികൾക്ക് സ്വാഗതം; ഖത്തർ ചൈന ഫിലിം ഫെസ്റ്റിവൽ ദോഹയിൽ നടക്കുന്നു

ഖത്തർ-ചൈന ഫിലിം ഫെസ്റ്റിവൽ ഔപചാരികമായി ആരംഭിച്ചു. ഖത്തറും ചൈനയും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ഊർജിതമാകുന്ന ഒരു പ്രധാന സന്ദർഭം ആയി ഇത് വിലയിരുത്തപ്പെടുന്നു.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിന്റെ ആദ്യഘട്ടം ഡിസംബർ 24 വരെയാണ്. “സാംസ്കാരിക സംഭാഷണം, സിനിമാറ്റിക് എക്സ്ചേഞ്ച്” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഫെസ്റ്റിവൽ ചൈനീസ് സിനിമയുടെ ആഗോള സ്വാധീനം കാട്ടുകയും ഖത്തറിൽ നിന്നുള്ള പ്രേക്ഷകരെ ആകർഷിക്കുന്നതും ലക്ഷ്യമിടുന്നു. ഫെസ്റ്റിവലിലിൽ സംവിധായകരും സാംസ്കാരിക ഉദ്യോഗസ്ഥരും ഡിപ്ലോമാറ്റുകളും സിനിമ പ്രേമികളും പങ്കെടുക്കുന്നു.
ഫെസ്റ്റിവലിന്റെ സ്ക്രീനിങ് റെഡ് ഹാൾ, നോവോ സിനിമ എന്നിവ ഉൾപ്പെടെയുള്ള വേദികളിൽ ആണ് നടക്കുന്നത്. ഖത്തറിന്റെ സാംസ്കാരിക പശ്ചാത്തലത്തോടും, ഗ്ലോബൽ സ്‌പോർട്സ്, യുവജന കേന്ദ്രമാമാകാനുള്ള ഖത്തറിന്റെ ലക്ഷ്യത്തോടും പൊരുത്തപ്പെടുന്ന ആറ് സിനിമകൾ പ്രദർശിപ്പിച്ചു.
പ്രധാന ചിത്രങ്ങളിൽ ഖത്തറിലെ മോട്ടോർസ്പോർട്സ് പാഷനോട് പൊരുത്തപ്പെടുന്ന റേസിംഗ് താളത്തിലുള്ള കോമഡി-ഡ്രാമയായ പെഗാസസ് 2; യുവജന സംസ്‌കാരവും സ്‌ട്രിറ്റ് ഡാൻസും ആവിഷ്‌കരിക്കുന്ന കഥയായ വൺ ആൻഡ് ഓൺലി; പരമ്പരാഗത ചൈനീസ് ലയൺ ഡാൻസും ആധുനിക പ്രതിസന്ധി കഥയും ചേർന്ന ഐ ആം വാറ്റ് ഐ ആം 2 എന്നീ സിനിമകൾ ശ്രദ്ധേയമായി.




