Qatar

ടി20 ലോകകപ്പ് യോഗ്യത: മലേഷ്യക്കെതിരെ നാടകീയ വിജയം നേടി ഖത്തർ

മസ്‌കറ്റ്: 2025 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള ഏഷ്യ-പസഫിക് യോഗ്യതാ മത്സരത്തിൽ, ഖത്തർ ദേശീയ ക്രിക്കറ്റ് ടീം മലേഷ്യയ്‌ക്കെതിരെ ഒരു റണ്ണിന്റെ നാടകീയ വിജയം നേടി.

മസ്‌കറ്റിൽ നടന്ന ആവേശകരമായ മത്സരത്തിൽ മലേഷ്യ 123 റൺസിൽ ഒതുങ്ങിയപ്പോൾ, ഖത്തർ 124 റൺസ് നേടി വിജയം കൈപ്പിടിയിലാക്കി. ബുധനാഴ്ച യുഎഇയോട് നടന്ന മത്സരത്തിൽ ഖത്തർ ഒരു റണ്ണിന് (119 – 118) പരാജയപ്പെട്ടതിന് ശേഷമാണ് ഈ വിജയം.

ഒമാൻ ആതിഥേയത്വം വഹിക്കുന്ന പ്രാദേശിക യോഗ്യതാ മത്സരങ്ങളിൽ ഖത്തർ, കുവൈറ്റ്, യുഎഇ, മലേഷ്യ, ഒമാൻ, ജപ്പാൻ, നേപ്പാൾ, പാപുവ ന്യൂ ഗിനിയ, സമോവ എന്നിവയുൾപ്പെടെ ഒമ്പത് ടീമുകൾ മത്സരിക്കുന്നു.

ടി20 ലോകകപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഖത്തർ അവരുടെ വരാനിരിക്കുന്ന മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കുമെന്നു രാജ്യത്തെ ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നു.

Related Articles

Back to top button