പുതുമകളും വർണങ്ങളുമായി ഖത്തർ ബലൂൺ ഫെസ്റ്റിവൽ ജനുവരി 19 മുതൽ
മൂന്നാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ ജനുവരി 19 മുതൽ 28 വരെ ഓൾഡ് ദോഹ തുറമുഖത്തെ ഒരു പുതിയ വേദിയിൽ നടക്കും. എയർ ബലൂൺ പ്രദർശനങ്ങൾക്ക് പുറമെ, പ്രാദേശികവും അന്തർദേശീയവുമായ സന്ദർശകരെ കാത്തിരിക്കുന്നത് നിരവധി പരിപാടികളാണ്.
മൂന്നാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഗ്രാൻഡ് ടെർമിനലിന് പിന്നിലുള്ള ഗ്രീൻ ഏരിയയിലെ ഓൾഡ് ദോഹ തുറമുഖത്ത് നടക്കും. വൈകുന്നേരം 4 മണി മുതൽ 9 മണി വരെ പരിപാടികൾ അരങ്ങേറും. ഭക്ഷണ കിയോസ്കുകളും മറ്റും രാത്രി 11 വരെ പ്രവർത്തിക്കും.
10 ദിവസത്തെ ഫെസ്റ്റിവലിൽ സംഗീതവും തത്സമയ പ്രകടനങ്ങളും ലഭ്യമാണ്, ഫുഡ് കിയോസ്കുകളിൽ ലഭ്യമായ അന്താരാഷ്ട്ര വിഭവങ്ങൾ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ മുതലായവ വിൽപനക്കുണ്ടാകും.
ഇതിന് പുറമെ ഈ വർഷം കൂറ്റൻ പട്ടങ്ങളുടെ പ്രദർശനവും പുതുതായി അവതരിപ്പിക്കും. കൂടാതെ ഉച്ചയ്ക്കും രാത്രിയിലും പട്ടം പ്രദർശനം നടക്കും.
രാത്രിയിൽ പറത്തുന്ന പട്ടങ്ങൾ “പ്രകാശമുള്ളതായിരിക്കുമെന്നും അത് കാണാൻ വളരെ മനോഹരവും രസകരവുമാകുമെന്നും” ഫെസ്റ്റിവൽ സിഇഒ ഹസ്സൻ അൽ മൗസാവി വിശദീകരിച്ചു. 10 ദിവസത്തെ ഉത്സവത്തിൽ പ്രതിദിനം 4,000 മുതൽ 5,000 വരെ ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഹോട്ട് എയർ ബലൂണുകളുടെ പങ്കാളിത്തം കൂടുതലാണ്. കഴിഞ്ഞ രണ്ട് പതിപ്പുകളിൽ യഥാക്രമം 30 ഉം 40 ഉം ഉണ്ടായിരുന്നിടത്തു ഇക്കുറി 50 ബലൂണുകൾ പറന്നുയരും.
സാഹസികത ആഗ്രഹിക്കുന്നവർക്കായി, പൊതുജനങ്ങൾക്ക് QR499 എന്ന വിലയിൽ ഒരു ഹോട്ട് എയർ ബലൂൺ ഫ്ലൈറ്റിൽ പങ്കെടുക്കാവുന്നതാണ്. അത് ഫെസ്റ്റിവലിന്റെ വെബ്സൈറ്റായ qatarballoonfestival.com വഴിയോ ഫെസ്റ്റിവലിന്റെ എക്സ്ക്ലൂസീവ് പങ്കാളിയായ asfary.com വഴിയോ വാങ്ങാം. ഈ മാസം മുതൽ മാർച്ച് വരെ രാവിലെ 30 മുതൽ 45 മിനിറ്റ് വരെ ഫ്ലൈറ്റ് ലഭ്യമാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB