ഖത്തറിൽ ഈദ് അൽ അദ്ഹ ഔദ്യോഗിക അവധികൾ അമീരി ദിവാൻ ഇന്ന് പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ അവധികൾ 2023 ജൂൺ 27 ചൊവ്വാഴ്ച ആരംഭിച്ച് 2023 ജൂലൈ 3 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാർ 2023 ജൂലൈ 4 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കണം.
അതേസമയം, ഖത്തർ സെൻട്രൽ ബാങ്ക്, ബാങ്കിന്റെ മേൽനോട്ടത്തിന് വിധേയമായ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി എന്നിവയുടെ അവധി ഖത്തർ സെൻട്രൽ ബാങ്കിന്റെ എക്സലൻസി ഗവർണർ പിന്നീട് പ്രഖ്യാപിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi