InternationalQatar

നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഖത്തറും ബഹ്‌റൈനും

ഖത്തർ-ബഹ്‌റൈൻ ഫോളോ-അപ്പ് കമ്മിറ്റിയുടെ രണ്ടാമത്തെ യോഗം ബുധനാഴ്ച സൗദി അറേബ്യയിലെ റിയാദിലുള്ള ജിസിസി ആസ്ഥാനത്ത് ചേർന്നു.

യോഗത്തിൽ ഖത്തർ സ്റ്റേറ്റ് പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസൻ അൽ ഹമ്മദിയും ബഹ്‌റൈൻ പ്രതിനിധി സംഘത്തെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർസെക്രട്ടറിയായ ഡോ. അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയും നയിച്ചു.

യോഗം, അജണ്ടയിലെ വിഷയങ്ങൾ ചർച്ച ചെയ്യുകയും സംയുക്ത നിയമ സമിതിയുടെയും സംയുക്ത സുരക്ഷാ സമിതിയുടെയും ആദ്യ യോഗത്തിന്റെ ഫലങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ തത്വങ്ങളും 1961 ലെ വിയന്ന ഉടമ്പടിയുടെ വ്യവസ്ഥകളും അനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

രാജ്യങ്ങൾ തമ്മിലുള്ള സമത്വം, ദേശീയ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക അഖണ്ഡത, സൗഹൃദം എന്നീ തത്വങ്ങൾക്കനുസൃതമായി ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനും ഗൾഫ് ഐക്യവും ഏകീകരണവും വർദ്ധിപ്പിക്കാനുമുള്ള പരസ്പര ആഗ്രഹത്തിൽ നിന്നാണ് ഈ നീക്കമെന്ന് ഇരുപക്ഷവും വ്യക്തമാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button