സ്വിറ്റ്‌സർലൻഡിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (ഐഎംഡി) വർഷം തോറും പ്രസിദ്ധീകരിക്കുന്ന വേൾഡ് കോംപറ്റിറ്റീവ്‌നസ് ഇയർബുക്ക് 2023-ൽ ഖത്തറിന്റെ റാങ്ക് 18-ാം സ്ഥാനത്ത് നിന്ന് 12-ാം സ്ഥാനത്തേക്ക് ഉയർന്നു. ആകെ 64 രാജ്യങ്ങൾ ലിസ്റ്റ് ചെയ്യപ്പെട്ടവയിൽ മിക്കവയും വികസിത രാജ്യങ്ങളാണ്.
ഐഎംഡിക്ക് ലഭിക്കുന്ന ദേശീയ സ്ഥിതിവിവരക്കണക്കുകളുടെയും, ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയുടെ മത്സരാധിഷ്ഠിത കാലാവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുന്ന വ്യവസായികളുടെയും സംരംഭകരുടെയും സാമ്പിൾ സർവേയുടെ ഫലവും അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.
റിപ്പോർട്ടിൽ, സാമ്പത്തിക പ്രകടനം (5-ാം റാങ്ക്), സർക്കാർ കാര്യക്ഷമത (4-ാം റാങ്ക്), ബിസിനസ് കാര്യക്ഷമത (12-ാം റാങ്ക്), അടിസ്ഥാന സൗകര്യവികസനം (33-ാം റാങ്ക്) എന്നീ മേഖലകളിൽ ഖത്തർ ഉയർന്ന സ്ഥാനം നേടി.
ഖത്തറിന്റെ കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക്, യുവാക്കളുടെ തൊഴിൽ, ജനസംഖ്യാ വളർച്ച, വ്യക്തിഗത ആദായനികുതി, ഉപഭോഗ നികുതി നിരക്ക്, സൈബർ സുരക്ഷ എന്നിവ ഉൾക്കൊള്ളുന്ന ശക്തമായ സാമ്പത്തിക പ്രകടനം ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഖത്തറിന്റെ റാങ്കിനെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്.
വ്യാപാര സൂചിക, ഗവൺമെന്റ് ബജറ്റ് മിച്ചം/കമ്മി (%), കമ്പനികളുടെ ഡിജിറ്റൽ പരിവർത്തനം, സാമൂഹികവും സാമ്പത്തികവുമായ പരിഷ്കാരങ്ങൾ, പൊതു-സ്വകാര്യ പങ്കാളിത്തം, യോഗ്യതയുള്ള എഞ്ചിനീയർമാരുടെ സാന്നിദ്ധ്യം എന്നിവയിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനവും, ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യം, കറന്റ് അക്കൗണ്ട് ബാലൻസ്, കോർപ്പറേറ്റ് നികുതി, ലാഭത്തിന്റെ നിരക്ക്, സമാഹരിച്ച മൊത്തം നികുതി വരുമാനം, സാമ്പത്തിക മാറ്റങ്ങളുമായി സർക്കാർ നയത്തിന്റെ പൊരുത്തപ്പെടുത്തൽ, സർക്കാർ സബ്‌സിഡികൾ, സെൻട്രൽ ബാങ്ക് നയം എന്നിവയിൽ മൂന്നാം സ്ഥാനവും രാജ്യം നേടി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi