അത്യധികം നാടകീയമായ വിജയത്തിനൊടുവിൽ 2022 ഫിഫ ലോകകപ്പ് സുവർണ കിരീടം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയിൽ നിന്നേറ്റു വാങ്ങി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി. മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ അവാർഡും അമീർ മെസ്സിക്ക് കൈമാറി. മെസ്സിയെ പരമ്പരാഗത അറബിക് ബിഷത് ക്ളോത്ത് അണിയിച്ച് അമീർ അറബ് ലോകത്തിന്റെ സാംസ്കാരിക ഹർഷം താരവുമായി പങ്കിട്ടു. പ്രസ്തുത വസ്ത്രമണിഞ്ഞാണ് ഇതിഹാസ നായകൻ ഷെയ്ഖ് തമീമിൽ നിന്ന് കപ്പേറ്റു വാങ്ങിയത്. അടക്കിപിടിച്ച് ചുംബിച്ച കപ്പുമായി സഹതാരങ്ങളിലേക്ക് നീങ്ങിയ മെസ്സി ഒരു കുഞ്ഞിനെ താരാട്ടുന്നയെന്ന പോലെ പോലെ കപ്പിനെ ചേർത്ത് നൃത്തമാടി. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഇരുവരെയും അനുഗമിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ് ഉൾപ്പെടെ വിവിധ രാഷ്ട്രത്തലവന്മാരും തിങ്ങി നിറഞ്ഞ ലുസൈൽ സ്റ്റേഡിയവും ചടങ്ങിന് സാക്ഷിയായി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB