WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

45000 അടി ഉയരത്തിൽ പറക്കുമ്പോഴും വൈ-ഫൈ, പ്രൈവറ്റ് ജെറ്റുകളിൽ സ്റ്റാർലിങ്ക് ടെക്‌നോളജി ഉപയോഗിക്കാൻ ഖത്തർ എയർവേയ്‌സ്

ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിൻ്റെ സ്വകാര്യ ജെറ്റ് ഡിവിഷനായ ഖത്തർ എക്‌സിക്യൂട്ടീവ് തങ്ങളുടെ ഗൾഫ് സ്ട്രീം G650ER ജെറ്റുകളിൽ സ്റ്റാർലിങ്ക് സാങ്കേതികവിദ്യ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. യാത്ര ചെയ്യുന്ന സമയത്ത് വേഗതയേറിയതും വിശ്വസനീയവുമായ വൈ-ഫൈ ഇതിലൂടെ നൽകാൻ കഴിയും. സെക്കൻഡിൽ 350 മെഗാബൈറ്റ് വരെ വേഗത ഇന്റർനെറ്റിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2024 ഡിസംബർ 14 മുതൽ, സ്റ്റാർലിങ്കുള്ള ആദ്യത്തെ ഗൾഫ്‌സ്ട്രീം G650ER പ്രവർത്തനമാരംഭിക്കും. ഇത് യാത്രക്കാർ 45,000 അടി ഉയരത്തിൽ പറക്കുമ്പോഴും സിനിമകൾ സ്ട്രീം ചെയ്യാനും തത്സമയ സ്‌പോർട്‌സ് കാണാനും തടസ്സങ്ങളില്ലാതെ മറ്റു പ്രവർത്തനങ്ങൾ നടത്താനും അനുവദിക്കുന്നു.

2025 മെയ് മാസത്തോടെ, ഖത്തർ എക്‌സിക്യൂട്ടീവ് അതിൻ്റെ 15 ഗൾഫ്‌സ്ട്രീം G650ER ജെറ്റുകളിലെ ആദ്യത്തെ അഞ്ചെണ്ണത്തിൽ സ്റ്റാർലിങ്ക് ഇൻസ്റ്റാൾ ചെയ്യാൻ പദ്ധതിയിടുന്നു, അടുത്ത 18 മാസത്തിനുള്ളിൽ മുഴുവൻ വിമാനങ്ങളെയും സജ്ജമാക്കാൻ പദ്ധതിയുണ്ട്.

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ആഡംബരപൂർണമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും, വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ യാത്രക്കാർ മറ്റുള്ളവരുമായി ബന്ധം പുലർത്തുന്നതിനു സഹായിക്കാനുമാണ് ഖത്തർ എക്‌സിക്യൂട്ടീവിൻ്റെ ഈ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button