ഖത്തർ എയർവേയ്‌സിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറായി ടെന്നീസ് ഇതിഹാസം നൊവാക് ദ്യോകോവിച്ച്
ഖത്തർ എയർവേയ്‌സിൻ്റെ പുതിയ ഗ്ലോബൽ ബ്രാൻഡ് അംബാസഡറും വെൽനസ് അഡ്വൈസറും ആയി ടെന്നീസ് ഇതിഹാസമായ നൊവാക് ദ്യോക്കോവിച്ചിനെ പ്രഖ്യാപിച്ചു. 2024-ൽ സ്കൈട്രാക്‌സിന്റെ ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ എന്ന അംഗീകാരം സ്വന്തമാക്കിയ ഖത്തർ എയർവേയ്‌സിനേയും 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളും 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡലും നേടി ചരിത്രത്തിലെ ഏറ്റവും മികച്ച ടെന്നീസ് കളിക്കാരിലൊരാളായ ദ്യോക്കോവിച്ചിനെയും ഒരുമിപ്പിക്കുന്നതാണ് ഈ പങ്കാളിത്തം.
ഖത്തറിലെ ആൾട്ടിറ്റ്യൂഡ് വെൽനസ് സെൻ്ററിലാണ് ഇരുവരും തമ്മിലുള്ള സഹകരണം പ്രഖ്യാപിച്ചത്. പങ്കാളിത്തത്തിൻ്റെ ഭാഗമായി, ഇപ്പോൾ ATP 500 ഇവൻ്റായ ഖത്തർ ExxonMobil ഓപ്പൺ മെച്ചപ്പെടുത്താൻ ജോക്കോവിച്ച് ഖത്തർ എയർവേയ്‌സുമായി സഹകരിക്കും. മുൻനിര ടെന്നീസ് കളിക്കാരെ ആകർഷിക്കുക, ടൂർണമെന്റിനുള്ള ആഗോളശ്രദ്ധ വികസിപ്പിക്കുക, കായികരംഗത്തെ ഒരു പ്രധാന ഇവൻ്റ് എന്ന നിലയിൽ അതിൻ്റെ പ്രശസ്‌തി ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം.
ജോക്കോവിച്ചും ഖത്തർ എയർവേയ്‌സും ഈ സഹകരണത്തിൽ സന്തോഷം പ്രടിപ്പിച്ചു. എയർലൈനിൻ്റെ മികച്ച സേവനത്തിനെയും യാത്രക്കാരുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയും ദ്യോക്കോവിച്ച് പ്രശംസിച്ചു. അതേസമയംജോക്കോവിച്ചിൻ്റെ ഡ്രൈവും റെക്കോർഡ് ബ്രേക്കിംഗ് കരിയറും എയർലൈനിൻ്റെ മൂല്യങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നതാണെന്നാണ് ഖത്തർ എയർവേയ്‌സ് സിഇഒ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞത്.