Qatar
ദോഹ മുനിസിപ്പാലിറ്റി ഉപേക്ഷിക്കപ്പെട്ട 113 വാഹനങ്ങൾ നീക്കം ചെയ്‌തു

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും മറ്റുപകരണങ്ങളും നീക്കം ചെയ്യുന്നതിനായി, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്ന കമ്മിറ്റിയുമായി ചേർന്ന് ദോഹ മുനിസിപ്പാലിറ്റി നടത്തുന്ന ഫീൽഡ് ക്യാമ്പയിൻ രണ്ടാമത്തെ ആഴ്ച്ചയും തുടരുന്നു.
കാമ്പയിനിനിടെ, ഉപേക്ഷിക്കപ്പെട്ട 115 വാഹനങ്ങൾ അവർ തിരിച്ചറിഞ്ഞു, അവയിൽ 113 എണ്ണം നീക്കം ചെയ്‌തു. ദൃശ്യ മലിനീകരണം കുറയ്ക്കുന്നതിനും നഗരത്തിന്റെ ഭംഗി മെച്ചപ്പെടുത്തുന്നതിനുമായി ഈ കാമ്പയിനുകൾ തുടരുമെന്ന് ദോഹ മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t