WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
BusinessQatar

2024 ലേക്ക് നെറ്റ്‌വർക്ക് വിപുലീകരണം പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്

ഏതാനും പുതിയ ലൊക്കേഷനുകളും ഡെസ്റ്റിനേഷനുകളും ഉൾപ്പെടുത്തി ഖത്തർ എയർവേയ്‌സ് 2024-ലെ തങ്ങളുടെ നെറ്റ്‌വർക്ക് വിപുലീകരണം പ്രഖ്യാപിച്ചു. പുതിയ യാത്രാ കേന്ദ്രങ്ങളിലേക്ക് പുതുവർഷത്തിന് മുമ്പായി തന്നെ എയർലൈൻ സൈഡ് ബുക്ക് ചെയ്യാം.  

2024 ജൂണിൽ ഇറ്റലിയിലെ വെനീസിൽ നിന്നുള്ള സർവീസ് പുനരാരംഭിക്കും. തുടർന്ന് ജൂലൈയിൽ ജർമ്മനിയിലെ ഹാംബർഗ് ആണ് ഖത്തർ എയർവെയ്‌സ് പട്ടികയിലെ പുതിയ അതിഥി.

 170 ലധികം ലക്ഷ്യസ്ഥാനങ്ങളുള്ള ഖത്തർ എയർവേയ്‌സിന്റെ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനാൽ ഈ ഗേറ്റ്‌വേകൾ സാമ്പത്തിക, ടൂറിസം പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു വാഹനമായി പ്രവർത്തിക്കും. 

ജപ്പാൻ, ചൈന, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വെനീസിന് ഉയർന്ന ഡിമാൻഡുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹാംബർഗ് ആകട്ടെ, ദക്ഷിണാഫ്രിക്ക, തായ്‌ലൻഡ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്കുള്ള കവാടമായി പ്രവർത്തിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button