ദോഹ: ഏറെ കാത്തിരുന്ന ഫിഫ അറബ് കപ്പ് ഖത്തറിന്റെ ആവേശകരമായ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചിരിക്കെ, സ്റ്റേഡിയത്തിനുള്ളിൽ ആരാധകർ കൊണ്ടുവരാൻ പാടില്ലാത്ത നിരോധിത വസ്തുക്കളുടെ പട്ടിക പ്രസിദ്ധീകരിച്ച് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി (എസ്എസ്ഒസി).
FIFA അറബ് കപ്പ് ഖത്തർ 2021 കാലയളവിലെ നിരോധിത വസ്തുക്കൾ താഴെ പറയുന്നു:
– സെൽഫി സ്റ്റിക്കുകൾ
– ഡ്രോണുകൾ
– പ്രൊഫഷണൽ ക്യാമറകൾ
– 2×1.5 മീറ്ററിൽ കൂടുതൽ വലിപ്പമുള്ള പതാകകളും ബാനറുകളും
– പെർഫ്യൂം കുപ്പികൾ
– ഗ്ലാസ്വെയർ, മഗ്, ക്യാനുകൾ
– ലേസർ പോയിന്ററുകൾ
– വളർത്തുമൃഗങ്ങൾ
– കുടകൾ
“നിങ്ങൾ നിങ്ങളുടെ ബാഗുകൾ അറബ് കപ്പിനായി പാക്ക് ചെയ്യുമ്പോൾ ഈ നിരോധിത ഇനങ്ങളൊന്നും സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നില്ലെന്ന് ഉറപ്പാക്കുക,” സുരക്ഷാ കമ്മിറ്റി ട്വിറ്ററിൽ പറഞ്ഞു.