2023 ഓഗസ്റ്റ് മാസത്തെ ഇന്ധന വില ഖത്തർ എനർജി ഇന്ന് പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് ജൂലൈയിലെ QR1.95-ൽ നിന്ന് ലീറ്ററിന് 1.90 QR ആയി കുറഞ്ഞിട്ടുണ്ട്.
ഓഗസ്റ്റിൽ സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. സൂപ്പർ ഗ്രേഡ് പെട്രോൾ വില QR2.10 ആയും ഡീസൽ ലിറ്ററിന് 2.05 QR ആയും തുടരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ വില സ്ഥിരമായി തുടരുകയാണ്. അതേസമയം പ്രീമിയം പെട്രോൾ വില ലിറ്ററിന് QR 2.05 നും QR 1.90 നും ഇടയിൽ വ്യതിയാനമുണ്ടായിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j