ഖത്തർ എനർജിയുടെ 2022 ജൂൺ മാസത്തെ ഇന്ധന വില നിലവിൽ വന്നു. ഇത് പ്രകാരം, പ്രീമിയം പെട്രോൾ വില മെയ് മാസത്തിലെ QR2 നെ അപേക്ഷിച്ച് ജൂണിൽ 1.95 QR ലേക്ക് കുറഞ്ഞിട്ടുണ്ട്.
സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. ഈ മാസം സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമായിരിക്കും വില.