ദോഹ: ഖത്തർ എനർജി 2022 മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് QR 2 ആയിരിക്കും, ഫെബ്രുവരിയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 5 ദിർഹം കുറവാണ്.
സൂപ്പർ ഗ്രേഡ് പെട്രോളിന് കഴിഞ്ഞ മാസത്തെ അതേ വില QR 2.10 തുടരും. ഡീസലിന് ഫെബ്രുവരിയിലേതിന് സമാനമായി 2.05 റിയാലാണ് വില.
ഊർജ, വ്യവസായ മന്ത്രാലയം അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില നിശ്ചയിക്കാൻ തുടങ്ങിയിരുന്നു. 2017 സെപ്തംബർ മുതൽ ഖത്തർ എനർജി (ഖത്തർ പെട്രോളിയം) യാണ് പ്രതിമാസ വില പട്ടിക പ്രഖ്യാപിക്കുന്നത്.