Qatar
വാരാന്ത്യം ഖത്തറിൽ ചൂടേറിയ ദിനങ്ങൾ
പ്രതിവാരാന്ത്യ കാലാവസ്ഥ അവലോകനം പുറത്തുവിട്ട് ഖത്തർ മീറ്ററോളജിക്കൽ ഡിപ്പാർട്ട്‌മെന്റ്. ഈ വാരാന്ത്യദിനങ്ങളിൽ മൂടിയ കാലാവസ്ഥയിൽ നിന്ന് കനത്ത ചൂടുള്ള പകലുകളിലേക്കും ദിവസങ്ങളിലേക്കും നീങ്ങുമെന്നാണ് പ്രവചനം. ഏറ്റവും കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസുമായിരിക്കും.
വെള്ളി മുതൽ ശനി വരെ 5 നോട്ടിക്കൽ മൈലിലും കുറവാകും കാറ്റിന്റെ വേഗത. ശേഷം 5 മുതൽ 15 വരെ മൈലിലേക്ക് വടക്കുപടിഞ്ഞാറിൽ നിന്ന് വടക്കുകിഴക്കനിലേക്ക് കാറ്റിന് ദിശാവ്യതിയാനം ഉണ്ടാകും. കടൽ നിരപ്പ് ഇൻഷോറിലും ഔട്ടഷോറിലും യഥാക്രമം 2 മുതൽ 3 അടി വരെ ഉയർന്നേക്കും. 4 നും 9 കിലോമീറ്ററിനും ഇടയായിലായിരിക്കും തിരശ്ചീന ദൃശ്യപരത.