ജിസിസിയിലെ പ്രശസ്ത ഇന്ത്യൻ റസ്റ്ററന്റുകളിൽ ഒന്നായ പാനൂർ റസ്റ്ററന്റിന്റെ ഖത്തറിലെ പുതിയ ഫ്രാഞ്ചൈസ് ഇന്ന് മുതൽ അൽ വക്രയിൽ പ്രവർത്തനം ആരംഭിക്കും (https://maps.app.goo.gl/DHcWcHCLi9wMHUMcA). ഇന്ന് വൈകിട്ട് 4 ന് പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവിയാണ് റസ്റ്റോറന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക.
നേരത്തെ, അൽ ഖോറിലും അൽ മൻസൗറയിലും വിജയകരമായി പ്രവർത്തിച്ചു വരുന്നതിന്റെ തുടർച്ചയായാണ് ഖത്തറിലെ ഈ പുതിയ ബ്രാഞ്ചും ആരംഭിക്കുന്നത്. ജിസിസിയിലെ പാനൂരിന്റെ പത്താമത്തെ ബ്രാഞ്ച് കൂടിയാണ് അൽ വക്രയിലേത്.
നേരിട്ട് നാടൻ തനിമയുള്ള ഭക്ഷ്യവിഭവങ്ങൾ തനത് പാചകരീതിയിൽ ജിസിസിയിൽ ഒരുക്കിയാണ് പാനൂർ റസ്റ്റോറന്റ് ഗൾഫ് മലയാളികൾക്കിടയിൽ ജനപ്രിയമായത്. അതേസമയം, യുഎഇയിലെ അജ്മാൻ ഇന്ത്യൻ ഏരിയയിലും സൗദി അറേബ്യാ മെക്കയിലെ അൽ അസീസിയയിലും സ്ഥാപനം പുതിയ ഫ്രാഞ്ചൈസികൾ തുറക്കുന്നുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ