WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

പാണ്ടകളെ കാണാനെത്തിയത് നിരവധി പേർ; സന്ദർശകരിൽ റെക്കോഡ്

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈദ് അൽ അദ്ഹ അവധിക്കാലത്ത് പാണ്ട ഹൗസ് പാർക്ക് ശരാശരി ഒരു ദിനം 1,500 ആളുകൾ സന്ദർശിച്ചു. ആകെ 5000 ആളുകളാണ് പാർക്ക് സന്ദർശിച്ചത്. പാണ്ട ഹൗസ് തുറന്നതിന് ശേഷമുള്ള റെക്കോഡ് കണക്കാണിത്.

സന്ദർശകരിൽ വലിയൊരു വിഭാഗം അയൽ ജിസിസി രാജ്യങ്ങളിൽ നിന്നാണ് വന്നത്. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ള കുടുംബങ്ങളിൽ നിന്നും പാർക്കിലേക്ക് കാര്യമായ സന്ദർശക താൽപ്പര്യം ഉണ്ടെന്ന് മന്ത്രാലയം ട്വീറ്റിൽ പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിൽ പാർക്ക് തുറന്നതുമുതൽ, സുഹൈൽ, തുറയ എന്നീ രണ്ട് പാണ്ടകളെ കാണാൻ നിരവധി സന്ദർശകരാണ് എത്തിയത്. “ഏഴ് മാസം മുമ്പ് തുറന്നതിനുശേഷം, പാർക്ക് മൊത്തം 120,000 സന്ദർശകരെ സ്വാഗതം ചെയ്‌തു,” മന്ത്രാലയം പറഞ്ഞു.

ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള രണ്ട് ഭീമൻ പാണ്ടകൾ 2022 ഒക്ടോബർ 19 നാണ് ഖത്തറിലെത്തുന്നത്. തുടർന്ന് അൽ ഖോർ ഫാമിലി പാർക്കിനോട് ചേർന്നുള്ള അവർക്കായി തയ്യാറാക്കിയ വസതിയിലേക്ക് കൊണ്ടുപോയി. സുഹൈലിന്റെയും തുരായയുടെയും വരവോടെ, ഭീമൻ പാണ്ടകളുള്ള ആദ്യ മിഡിൽ ഈസ്റ്റേൺ രാജ്യമായി ഖത്തർ മാറി.

പാണ്ട ഹൗസ് പാർക്ക് 37 ചതുരശ്ര മീറ്റർ പ്ലാന്റ് മ്യൂറൽ, ഗാലറി, വിദ്യാഭ്യാസ മുറി എന്നിവ ഉൾക്കൊള്ളുന്നു. ഗിഫ്റ്റ് ഷോപ്പുകൾ, കഫേ, വെറ്റിനറി ക്ലിനിക്ക്, പ്രാർത്ഥന മുറികൾ എന്നിവയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

പാർക്ക് സന്ദർശിക്കാൻ, നിങ്ങളുടെ iOS  അല്ലെങ്കിൽ Android ഫോണുകളിലെ Oun ആപ്ലിക്കേഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യണം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button