ഖത്തറിൽ ഈ വർഷം നടക്കുന്ന ഫിഫ ടൂർണമെന്റുകളിൽ വോളണ്ടിയറാകാനുള്ള റിക്രൂട്ട്മെന്റ് നടക്കുന്നു; അപേക്ഷിച്ചത് ഇരുപത്തിയയ്യാരത്തിലധികം പേർ

ഈ വർഷം അവസാനം ഖത്തറിൽ നടക്കുന്ന രണ്ട് പ്രധാന ഫുട്ബോൾ ടൂർണമെന്റുകളായ ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ 2025, ഫിഫ അറബ് കപ്പ് ഖത്തർ 2025 എന്നിവയിൽ വളണ്ടിയർമാരാകാനുള്ള അഭിമുഖത്തിനായി നിരവധി പേർ ലുസൈൽ സ്റ്റേഡിയത്തിൽ എത്തുന്നുണ്ട്
നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ഈ പരിപാടികളിൽ വോളണ്ടിയറാകാൻ ഖത്തറിൽ താമസിക്കുന്ന 25,000-ത്തിലധികം ആളുകൾ അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ നിന്നും ഇരുപത് വ്യത്യസ്‌ത മേഖലകളിൽ പ്രവർത്തിക്കാൻ 4,000 വളണ്ടിയർമാരെ തിരഞ്ഞെടുക്കും.
18-നും 76-നും ഇടയിൽ പ്രായമുള്ള 126 വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ളവർ അപേക്ഷിച്ചിട്ടുണ്ട്. അഭിമുഖങ്ങൾക്ക് ശേഷം, ഓഗസ്റ്റ് മുതൽ തിരഞ്ഞെടുത്ത വളണ്ടിയർമാർക്ക് അവരുടെ ചുമതലകൾ ലഭിച്ചു തുടങ്ങും.
ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ 2025 നവംബർ 3 മുതൽ 27 വരെ ആസ്പയർ സോൺ കോംപ്ലക്‌സിൽ നടക്കും. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യത്തെ ഫിഫ അണ്ടർ 17 ടൂർണമെന്റാണിത്. 2029 വരെ ഖത്തർ ആതിഥേയത്വം വഹിക്കുന്ന അഞ്ച് ടൂർണമെന്റുകളിൽ ആദ്യത്തേതും ഇതാണ്.
ഫിഫ അറബ് കപ്പ് ഖത്തർ 2025 ഡിസംബർ 1 മുതൽ 18 വരെ ഫിഫ ലോകകപ്പ് 2022-ന്റെ ഭാഗമായിരുന്ന ആറ് സ്റ്റേഡിയങ്ങളിലായാണ് നടക്കുക. പതിനാറ് അറബ് രാജ്യങ്ങൾ ഇതിൽ മത്സരിക്കും. 2029-ലും 2033-ലും ഖത്തർ ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നുണ്ട്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon