QatarTechnology
ലോകത്തെ ആദ്യത്തെ 5G ഇൻഡോർ ഷെയറബിൾ സൊല്യൂഷൻ അവതരിപ്പിച്ച് ഉരീദു
സെക്കന്റിൽ 1.5Gbps ഇന്റർനെറ്റ് സ്പീഡ് കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ 5G ഇൻഡോർ ഷെയറബിൾ സൊലൂഷൻ ഖത്തറിൽ വിജയകരമായി നടപ്പിലാക്കിയതായി ഉരീദു പ്രഖ്യാപിച്ചു. യുഎസ് 5ജി പ്രോവൈഡറായ എറിക്‌സണുമായി സഹകരിച്ചാണ് പദ്ധതി.
ലോകകപ്പ് ഉൾപ്പെടെയുള്ള ഇവന്റുകളിലെ ആരാധകരുടെ ഇന്റർനെറ്റ് അനുഭവം വർദ്ധിപ്പിക്കുന്നതിനായി ഖത്തറിലെ സ്റ്റേഡിയങ്ങളിൽ 5G ഇൻഡോർ സൊല്യൂഷൻ വാണിജ്യപരമായി വിന്യസിച്ചിട്ടുണ്ട്. പ്രസ്തുത സംവിധാനത്തിൽ ഫുൾ ബാൻഡ് സപ്പോർട്ടും 4×4 MIMO ശേഷിയുമുണ്ട്. ഇത് ഉപഭോക്താക്കൾക്ക് 1Gbps ന് അപ്പുറമുള്ള വേഗതയിൽ മികച്ച ഇൻഡോർ 5G അനുഭവം നൽകുന്നു.
ഉയർന്ന ഇന്റർനെറ്റ് ട്രാഫിക്ക് പ്രതീക്ഷിക്കപ്പെടുന്ന വരാനിരിക്കുന്ന ഫിഫ ലോകകപ്പ് പോലുള്ള പ്രധാന കായിക ഇനങ്ങളിൽ ഉപയോക്താക്കൾക്ക് പരിധികളില്ലാതെ ഇൻഡോർ ഡാറ്റ സേവനം ഉറപ്പാക്കുകയാണ് സംവിധാനം.