ഖത്തറിൽ ഞായറാഴ്ച മുതൽ എല്ലാ സ്‌കൂളുകളും ഓണ്ലൈൻ ആക്കി; ഹാജർ നിർത്തി വച്ചു
ദോഹ: 2022 ജനുവരി 2 ഞായറാഴ്ച മുതൽ ഖത്തറിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും എല്ലാ വിദ്യാർത്ഥികളുടെയും ഹാജർ താൽക്കാലികമായി നിർത്തിവച്ചതായും, ഒരാഴ്ചത്തേക്ക് വിദൂര വിദ്യാഭ്യാസ രീതി സ്വീകരിക്കുന്നതായും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.
രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിലെ പ്രകടമായ വർധനവ് കണക്കിലെടുത്ത്, വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളുടെയും സുരക്ഷ ഒരുപോലെ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മന്ത്രാലയം വിശദീകരിച്ചു.
അതേസമയം, കൊറോണ വൈറസ് പരിശോധന ഉൾപ്പെടെ സ്‌കൂളുകളിൽ തുടരും. അഡ്മിനിസ്ട്രേറ്റീവ്, വിദ്യാഭ്യാസ ജീവനക്കാർ സ്കൂളുകളിൽ എത്തേണ്ടതുണ്ട്.
ഓണ്ലൈൻ സമ്പ്രദായത്തിലൂടെ തങ്ങളുടെ കുട്ടികൾക്ക് പാഠങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സഹകരിക്കാനും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
Important notice:#YourSafetyIsMySafety #OurSchoolsAreSafe pic.twitter.com/dgKCJSWV4O
— وزارة التربية والتعليم والتعليم العالي (@Qatar_Edu) December 31, 2021