Qatar

ഒ നെഗറ്റീവ്, എ നെഗറ്റീവ് രക്തം അടിയന്തരമായി ആവശ്യമുണ്ട്

O- നെഗറ്റീവ് (O-), A- നെഗറ്റീവ് (A-) രക്തഗ്രൂപ്പുകളുള്ള രക്തദാതാക്കളിൽ നിന്ന് രക്തം ലഭിക്കാനായി ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്റർ അടിയന്തര അഭ്യർത്ഥന പുറപ്പെടുവിച്ചു.

X-ലെ ഒരു പ്രസ്താവനയിൽ, ഖത്തർ നാഷണൽ ബ്ലഡ് ഡോണർ സെന്റർ യോഗ്യരായ ദാതാക്കളെ അവരുടെ സൗകര്യപ്രകാരം ഖത്തർ ബ്ളഡ് ഡൊണേഷൻ സെന്റർ സന്ദർശിച്ച് രക്തം ദാനം ചെയ്യാൻ അഭ്യർത്ഥിച്ചു.

ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ (HMC) സ്ഥിതി ചെയ്യുന്ന കേന്ദ്രം ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ രാത്രി 9:30 വരെയും ശനിയാഴ്ചകളിൽ രാവിലെ 8 മുതൽ വൈകുന്നേരം 4 വരെയും പ്രവർത്തിക്കുന്നു. വെള്ളിയാഴ്ചകളിൽ കേന്ദ്രം അടച്ചിരിക്കും. ഈ സമയങ്ങളിൽ രക്തദാനത്തിനായി സെന്റർ സന്ദർശിക്കാം.

കൂടുതൽ വിവരങ്ങൾക്ക് 44391081 അല്ലെങ്കിൽ 44391082 എന്ന നമ്പറിൽ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. കൃത്യമായ സ്ഥലം ഗൂഗിൾ മാപ്‌സ് വഴി കണ്ടെത്താനാകും – https://maps.app.goo.gl/gp9VjpbQTwu38cSa8

Related Articles

Back to top button