Qatar

‘നോർക്ക കെയർ’ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി – കൂടുതൽ അറിയാം

പ്രവാസികൾക്കായുള്ള നോർക്ക റൂട്സ് ന്റെ ഏറ്റവും പുതിയ പദ്ധതിയാണ് നോർക്ക കെയർ.

  • നോർക്ക ഐ ഡി കാർഡ് ഉള്ള ഏതൊരു പ്രവാസിക്കും പദ്ധതിയിൽ അംഗമാകാം .
  • അംഗമാകാനുള്ള പ്രായ പരിധി 18 മുതൽ 70 വയസ്സ് വരെ.
  • ⁠അംഗത്വത്തിനുള്ള സമയം
    സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെ
    (ഒക്ടോബർ 22ന് ശേഷം അംഗത്വത്തിന് അവസരമില്ല)

ONE TIME CHANCE LIFETIME CARE

ഇൻഷുറൻസ് പരിരക്ഷ ആരംഭിക്കുന്നത്: നവംബർ 1, 2025

  • പ്രവാസികൾക്കും കുടുംബങ്ങൾക്കും 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ പേർസണൽ ആക്സിഡന്റ് ഇൻഷുറൻസും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
  • ⁠ഭാര്യയും ഭർത്താവും രണ്ട് മക്കളും ഉൾപ്പെടുന്ന നാലംഗ കുടുംബത്തിന് പരമാവധി 13,411 രൂപയാണ് വാർഷിക പ്രീമിയം. അധികമായി ഒരു കുട്ടിക്ക് 4130 രൂപയും ഒരു വ്യക്തിക്ക് മാത്രം 8101 രൂപയുമാണ് വാർഷിക പ്രീമിയം.
  • കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമായി 16000+ ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം (കേരളത്തിൽ 470 +ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിൽസ )
  • ⁠നിലവിലുള്ള രോഗങ്ങൾക്കും ചികിത്സ ലഭിക്കും (കാത്തിരിപ്പ് കാലാവധി ഇല്ല )
  • ⁠50000 രൂപ വരെ ആയുഷ് ചികിത്സ സൗകര്യം (Ayurveda, Yoga,Naturopathy , Unani, Sidha and Homeopathy)
  • ⁠18 വയസ്സ് മുതൽ 70 വയസ്സ് വരെ ഉള്ളവർക്ക് ഒരേ പ്രീമിയം ( മെഡിക്കൽ പരിശോധനയുടെ ആവശ്യം ഇല്ല)
  • ⁠ആശുപത്രിവാസത്തിന് മുമ്പുള്ള 30 ദിവസത്തെയും ആശുപത്രിവാസത്തിന് ശേഷമുള്ള 60 ദിവസത്തെയും ചികിത്സാ ചെലവുകൾ (ഒരു ക്ലെയിമിന് 5000 രൂപ വരെ ക്ലെയിം ചെയ്യാം.)
  • ⁠ഏതെങ്കിലും തരത്തിൽ ഉള്ള അപകട മരണം സംഭവിച്ചാലോ സ്ഥിരമായുള്ള അംഗവൈകല്യം സംഭവിച്ചാലോ അപകട ഇൻഷുറൻസ് ആയി 10 ലക്ഷം രൂപ.

നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിക്ക് അപേക്ഷിക്കാനാവശ്യമായ രേഖകൾ:

  1. അപേക്ഷകന്റെ നോർക്ക ഐ ഡി കോപ്പി
  2. ⁠ഭാര്യയുടെ ആധാർ കാർഡ് കോപ്പി
  3. ⁠കുട്ടികളുടെ ആധാർകാർഡ് കോപ്പി

നിങ്ങൾക്ക് ബന്ധപ്പെടാം :
പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം ഓഫീസ്
നുഐജ

MOB NO : 70682929
WHTSUP : 70972467

Related Articles

Back to top button