Qatar
പ്രചാരണം തെറ്റ്! ഖത്തറിൽ ട്രാഫിക് പിഴകൾ വർധിക്കില്ല.

ഖത്തറിൽ ട്രാഫിക് പിഴകൾ വർധിക്കുമെന്ന പ്രചാരണം വ്യാജമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഖത്തർ പോലീസിന്റെ പുതിയ ഫൈനുകൾ എന്ന രീതിയിൽ ലിസ്റ്റ് ചെയ്ത വ്യാജ കണക്കുകൾ നിരത്തിയായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചാരണം ഉണ്ടായത്. ചിത്രസഹിതം അവ വ്യാജമാണെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വാർത്തകൾ സ്വീകരിക്കണമെന്ന് അധികൃതർ ട്വിറ്റർ പേജിൽ ഓർമിപ്പിച്ചു.
അതേസമയം, ട്രാഫിക് പിഴകളിൽ ഇളവ് അനുവദിക്കുന്ന ഒത്തുതീർപ്പ് പദ്ധതി വകുപ്പ് നേരത്തെ മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തിങ്കളാഴ്ച പുറത്തുവിടും.
جنرل ڈائریکٹوریٹ آف ٹریفک سبھی لوگوں کو مطلع کرتا ہے کہ ٹریفک جرمانوں اور چالان سے متعلق رقم میں اضافے کے حوالے سے جو کچھ گردش کر رہا ہے وہ (غلط) ہے۔ pic.twitter.com/x3nQPocV2a
— الإدارة العامة للمرور (@trafficqa) December 2, 2021