
ദോഹ: ഖത്തറിൽ കൊറോണ മരണരഹിതമായ ഒരു ദിനം കൂടി. സമൂഹ വ്യാപനത്തിൽ 100 പേർക്ക് മാത്രം രോഗം റിപ്പോർട്ട് ചെയ്ത ഇന്ന് വിദേശത്ത് നിന്ന് വന്ന 71 പേരടക്കം ആകെ കേസുകൾ 171 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന 17695 പരിശോധനകളിൽ നിന്നാണിവ.
341 പേർക്ക് രോഗമുക്തി കൂടി ആയതോടെ ആകെ രോഗികളുടെ എണ്ണം 2594 ലേക്ക് കുറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത് 178 പേരാണ്. 6 പേർ ഇന്നലെ പ്രവേശിപ്പിക്കപ്പെട്ടു. 101 പേർ അത്യാഹിത വിഭാഗത്തിൽ ആണ്.
2,676,239 ഡോസ് വാക്സിനുകൾ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ രാജ്യത്തെ ജനസംഖ്യയുടെ 47.2 ശതമാനത്തോളം പേർ ഉൾപ്പെടും.